Suicide Case | 'ബലാത്സംഗ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ എസ്ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു'; അപമാനം സഹിക്കാനാകാതെ അമ്മയും 12കാരിയായ മകളും ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍

 


ഹൈദരബാദ്: (www.kvartha.com) ബലാത്സംഗ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ എസ്ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടര്‍ന്ന് അപമാനം സഹിക്കാനാകാതെ അമ്മയും പന്ത്രണ്ടുകാരിയായ മകളും ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍. ആന്ധ്രയിലാണ് നടുക്കുന്ന സംഭവം നടന്നത്.

Suicide Case | 'ബലാത്സംഗ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ എസ്ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു'; അപമാനം സഹിക്കാനാകാതെ അമ്മയും 12കാരിയായ മകളും ആത്മഹത്യ ചെയ്തതായി ബന്ധുക്കള്‍

സംഭവത്തെ കുറിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നത്:

ബലാത്സംഗ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. പരാതി നല്‍കാന്‍ എത്തിയ ഇവരെ എസ്ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതോടെ അപമാനം സഹിക്കാനാകാതെയാണ് ഇവര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ 12-ാം തീയതിയാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ യുവാവ് പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി പെഡവേഗി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സംഭവത്തില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. പരാതി വായിച്ചു നോക്കിയ എസ്ഐ നടപടിയെടുക്കുന്നതിന് പകരം ഇവരെ അധിക്ഷേപിക്കുകയായിരുന്നു. വീണ്ടും അമ്മയും മകളും സ്റ്റേഷനിലെത്തി തങ്ങള്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെടുകയും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു.

സ്റ്റേഷനിലെത്തിയപ്പോഴെല്ലാം അമ്മയെയും മകളെയും എസ്ഐ അധിക്ഷേപിച്ചു. അപമാനം സഹിക്കാനാവാതെ വന്നതോടെ അമ്മയും മകളും പതിനാറാം തീയതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അബോധാവസ്ഥയിലായ ഇരുവരെയും വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി മരിച്ചു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടായി. പെണ്‍കുട്ടിയുടെയും അമ്മയുടെയും മരണത്തിന് കാരണം എസ്ഐ ആണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം കൃത്യനിര്‍വിഹണത്തില്‍ വീഴ്ച വരുത്തിയതിന് എസ്ഐ സത്യനാരായണനെ സസ്പെന്‍ഡ് ചെയ്തു.

Keywords: Eluru woman, daughter end life after police refuse to register molestation case, Hyderabad, News, Molestation, Complaint, Suicide, Allegation, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia