Electric Bike | 10 രൂപയ്ക്ക് 160 കിലോമീറ്റർ യാത്ര! 6 സീറ്റുള്ള ഇലക്ട്രിക് ബൈക്ക് നിർമിച്ച് യുവാവ്; വീഡിയോ വൈറൽ
Dec 7, 2022, 10:31 IST
ലക്‌നൗ: (www.kvartha.com) ആറ് സീറ്റുള്ള ഇലക്ട്രിക് ബൈക്ക് നിർമ്മിച്ച് യുവാവ് സാമൂഹ്യ മാധ്യമങ്ങളിൽ താരമായി. ഉത്തർപ്രദേശിലെ അസംഗഢിലെ അസദ് അബ്ദുല്ല എന്ന യുവാവാണ് വേറിട്ട കണ്ടുപിടുത്തം നടത്തിയത്.
ആറ് സീറ്റുള്ള ബൈക്ക് നിർമിക്കാൻ അബ്ദുല്ലയ്ക്ക് 12,000 രൂപ ചിലവായതായി റിപ്പോർട്ടുകൾ പറയുന്നു. ഈ ഇലക്ട്രിക് ബൈക്കിന് വെറും 10 രൂപ ചിലവിൽ 160 കിലോമീറ്റർ ദൂരം താണ്ടാൻ കഴിയുമെന്നാണ് അസദ് പറയുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും.
ആറ് സീറ്റുള്ള ബൈക്കിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ, വ്യവസായി ആനന്ദ് മഹീന്ദ്രയും ട്വിറ്ററിൽ വീഡിയോ പങ്കിട്ട് യുവാവിനെ പ്രോത്സാഹിപ്പിച്ചു. ചെറുപ്പം മുതലേ പുതിയ കണ്ടുപിടുത്തങ്ങളോട് താൽപ്പര്യമുണ്ടെന്ന് അസദ് പറഞ്ഞു. ഇതിന് മുമ്പ് തന്റെ കെടിഎം ബൈക്ക് ഇലക്ട്രിക് ബൈക്കാക്കി മാറ്റിയിട്ടുണ്ട്. ഇതോടൊപ്പം ചെറിയ കളിപ്പാട്ടങ്ങൾ മുതൽ ഇത്തരം ഉപയോഗപ്രദമായ നിരവധി വസ്തുക്കളും കണ്ടുപിടിച്ചിട്ടുണ്ട്. ആറ് സീറ്റുള്ള ഈ ബൈക്കിന് 48 വോൾട്ട് ബാറ്ററിയുണ്ടെന്നും ഇത് ചാർജ് ചെയ്യാൻ നാല് മുതൽ അഞ്ച് മണിക്കൂർ വരെ എടുക്കുമെന്നും അസദ് പറഞ്ഞു.
आजमगढ़: असद अब्दुल्ला ने किया अनोखा आविष्कार. 12 हजार रुपये में बना डाला 6 सीटर बाइक, महज ₹10 में तय करेगी 160 किलोमीटर की दूरी.
— Priya singh (@priyarajputlive) December 6, 2022
महिंद्रा एंड महिंद्रा के चेयरपर्सन आनंद महिंद्रा ने फोटो ट्वीट कर असद अब्दुल्ला की बढ़ाई हौसला. pic.twitter.com/T2AT4t7HPW
പെട്രോളിന്റെയും ഡീസലിന്റെയും കുതിച്ചുയരുന്ന വിലയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും ചിലവുകുറഞ്ഞ മാർഗമാണിത്. ഇത് സർക്കാർ പ്രോത്സാഹിപ്പിക്കണം. രജിസ്ട്രേഷൻ, പേറ്റന്റ് എന്നിവയുടെ ഔപചാരികതകൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്നും അസദ് പറയുന്നു.
Keywords: Viral Video: UP Man Invents Six-Seater Electric Bike That Can Cover 160 km in Rs 10, National,News,Top-Headlines,Latest-News,Lucknow,Electronics Products,bike,Uttar Pradesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.