ന്യൂഡല്‍ഹി: സി പി ഐ എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കര്‍ണാടക സ്വദേശിയും അഭിഭാഷകനുമായ എം ഹരീഷ് ആണ് ഹര്‍ജിക്കാരന്‍. സി പി എമ്മിന്റെ ഭരണഘടന ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
സിപിഎമ്മിന്റെഭരണഘടന പ്രകാരം പാര്‍ട്ടിയിലെ അംഗങ്ങളെ ഭീകരരായി കണക്കാക്കേണ്ടിവരുമെന്നും അവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ അട്ടിമറിക്കുമെന്നും മാണ്ഡ്യ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കൂടിയായ ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
സോഷ്യലിസവും കമ്മ്യൂണിസവും നടപ്പിലാക്കുന്ന വഴികളും മാര്‍ക്‌സിസം-ലെനിനിസം എന്നിവയിലൂന്നിയുള്ള തത്ത്വങ്ങളും ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യന്‍ ഭരണഘടനയുമായി യോജിക്കുന്ന യാതൊന്നും പാര്‍ട്ടിയുടെ ഭരണഘടനയിലില്ല. ഇന്ത്യന്‍ ഭരണഘടനയ്ക്കും പരമാധികാരത്തിനും രാജ്യസുരക്ഷയ്ക്കും സിപിഎം ഭീഷണിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ദുര്‍ബലവിഭാഗങ്ങളുടെ ഉന്നമനത്തിന് കമ്മ്യൂണിസ്റ്റ് സമരം ആവശ്യമില്ലെന്നും ഹരീഷിന്റെ ഹര്‍ജിയില്‍ പറയുന്നു.
SUMMARY: Election Commission got a complaint to cancel the registration of CPM
key words: CPM, election commission, politics, India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.