Eknath Shinde's group name | മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി: ഏക്നാഥ് ഷിന്‍ഡെ ഗ്രൂപിൻറെ പേരിന്റെ കാര്യത്തിൽ തീരുമാനമായി; ഇനി അറിയപ്പെടുക ഇങ്ങനെ
Jun 25, 2022, 15:28 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ തന്റെ ഗ്രൂപിന്റെ പേര് വെളിപ്പെടുത്തി. 'ശിവസേന ബാലാസാഹേബ് താകറെ ഗ്രൂപ്' എന്ന പേരിലാണ് പുതിയ വിഭാഗം അറിയപ്പെടുക. പാര്‍ടിയിലെ അതൃപ്തരായ 38 എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നു. മഹാ വികാസ് അഘാഡിയില്‍ നിന്ന് മാറി ബിജെപിയുമായി ചേര്‍ന്ന് സര്‍കാര്‍ രൂപീകരിക്കണമെന്നാണ് ഈ എംഎല്‍എമാരെല്ലാം മുഖ്യമന്ത്രി ഉദ്ധവ് താകറെയോട് അഭ്യർഥിക്കുന്നത്.
പക്ഷെ, ഉദ്ധവ് താകറെ മഹാ വികാസ് അഘാഡി വിടാന്‍ തയ്യാറല്ലെന്ന് തോന്നുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം സ്വതന്ത്ര ഗ്രൂപ് രൂപീകരിച്ചതായാണ് സൂചന. ഓരോ ദിവസവും ഷിന്‍ഡെ ക്യാംപ് പുതിയ തീരുമാനങ്ങള്‍ എടുക്കുന്നു. അതില്‍ ഏറ്റവും പുതിയതാണ് പേര് തീരുമാനിച്ചത്. മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവന്നു. ഗുവാഹതിയില്‍ നടന്ന യോഗത്തിന് ശേഷമാണ് പേരിന് അന്തിമരൂപമായതെന്നാണ് സൂചന.
ശിവസേനയും മഹാവികാസ് അഘാഡിയുടെ മറ്റ് ഘടകകക്ഷികളും പുതിയ ഗ്രൂപിനെ നിശിതമായി വിമര്‍ശിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ ഗ്രൂപിന്റെ പങ്ക് മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഷിന്‍ഡെ സംഘം വക്താക്കളെ നിയമിക്കുമെന്നും റിപോര്‍ടുണ്ട്. ഷിന്‍ഡെ ഗ്രൂപില്‍ നടക്കുന്ന നീക്കങ്ങളെക്കുറിച്ചും അവരുടെ രാഷ്ട്രീയ പങ്കിനെ കുറിച്ചും മാധ്യമങ്ങളെ അറിയിക്കാനാണ് വക്താക്കളെ നിയോഗിക്കുന്നത്. ഗുവാഹതിയിലെ ഒരു ഹോടെലില്‍ യോഗം ചേര്‍ന്ന് വക്താവിനെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് മുന്നോടിയായാണ് ഗ്രൂപിന് 'ശിവസേന-ബാലാസാഹേബ്' എന്ന് പേരിട്ടതെന്ന് പറയുന്നു. ഷിന്‍ഡെ ഗ്രൂപില്‍ നിന്നുള്ള ദീപക് കേസര്‍കര്‍ സൂം കോളില്‍ ശനിയാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുമെന്നും അതില്‍ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് വിവരം.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Mumbai, Maharashtra, Politics, Political party, BJP, Government, Chief Minister, Shiv Sena, Shiv Sena Balasaheb Thackeray Group, Eknath Shinde's Group Name, Eknath Shinde gives name to it's group 'Shiv Sena Balasaheb Thackeray group'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.