അഭ്യാസപ്രകടനത്തിനിടെ ബൈക്കുകള്‍ തമ്മിലുരസി; മീററ്റില്‍ വര്‍ഗീയ സംഘര്‍ഷം; 6 പേര്‍ക്ക് ഗുരുതര പരിക്ക്

 


മീററ്റ്: (www.kvartha.com 15.08.2015) ബൈക്കുകളുടെ അഭ്യാസപ്രകടനത്തിലുണ്ടായ ഉരസല്‍ വര്‍ഗീയ സംഘര്‍ഷത്തിന് വഴിമാറി. തിരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമത്തിലാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍.

വ്യാഴാഴ്ച രാത്രിയാണ് മീററ്റില്‍ സംഘര്‍ഷമുണ്ടായത്. 6 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജുനൈദ് റിസ്വി, സൂരജ് വര്‍മ്മ, സമീന്‍ ചിങ്കര എന്നിവര്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെ ജുനൈദിന്റെ ബൈക്ക് സൂരജിന്റെ ബൈക്കിലുരസി. തുടര്‍ന്നുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിലെത്തി. ഇതിനിടെ ജുനൈദിനെ പിന്തുണയ്ക്കാന്‍ 12ഓളം പേരെത്തി. ഇവര്‍ സൂരജിനേയും സമീറിനേയും ഓടിച്ചു. ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തുകയും ചെയ്തു. വെടിയേറ്റ സൂരജ് ഇപ്പോള്‍ ചികില്‍സയിലാണ്.

ഇതിനിടെ സമീര്‍ ജുനൈദിന്റെ തലയില്‍ ഇഷ്ടികയ്ക്ക് ഇടിച്ചു. തലമുറിഞ്ഞ് രക്തം പ്രവഹിച്ച ജുനൈദും ഇപ്പോള്‍ ആശുപത്രിയിലാണ്.

അര്‍ദ്ധരാത്രിയായതോടെ ഇരുവരുടേയും സമുദായങ്ങളിലെ ആളുകള്‍ സംഘടിക്കുകയും തുടര്‍ന്ന് സംഘര്‍ഷത്തിന് വഴിമാറുകയുമായിരുന്നു.
അഭ്യാസപ്രകടനത്തിനിടെ ബൈക്കുകള്‍ തമ്മിലുരസി; മീററ്റില്‍ വര്‍ഗീയ സംഘര്‍ഷം; 6 പേര്‍ക്ക് ഗുരുതര പരിക്ക്

SUMMARY: Election bound Uttar Pradesh is going through the a phase where Communal riots can take place at the whims and fancies of politicians as public emotions are running high against Muslims and Hindus .

Keywords: UP, Meerut, Communal clash,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia