Impriosnment | ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടച്ചില്ലെന്ന കേസ്; ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവുശിക്ഷ
Aug 11, 2023, 12:44 IST
ചെന്നൈ: (www.kvartha.com) ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടച്ചില്ലെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ചെന്നൈ എഗ്‌മോര്‍ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്.
തെലുങ്ക് ദേശം പാര്‍ടിയിലൂടെയാണ് നടി ജയപ്രദ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1994ല്‍ പാര്‍ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമായിരുന്നു നടി. പിന്നീട് സമാജ് വാദ് പാര്‍ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്‌സഭയിലേക്കും എത്തി.
പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയപ്രദ പിന്നീട് പുറത്താക്കപ്പെടുകയും സമാജ് വാദ് പാര്‍ടിയുടെ മുന്‍ ജെനറല്‍ സെക്രടറി അമര്‍ സിംഗിന്റെ രാഷ്ട്രീ ലോക് മഞ്ചില്‍ ചേര്‍നനില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്തതിനാല്‍ അമര്‍ സിംഗിനൊപ്പം ജയപ്രദ ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. ആര്‍എല്‍ഡി ടികറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ജയപ്രദയ്ക്ക് ജയിക്കാനായില്ല. 2019ല്‍ നടി ജയപ്രദ ബിജെപിയില്‍ ചേരുകയും ചെയ്തു.
ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ ജയപ്രദയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായെത്തിയ ഹിറ്റ് ചിത്രങ്ങളായ 'ദേവദൂതനി'ലും 'പ്രണയ'ത്തിലും ഒരു പ്രധാന വേഷത്തില്‍ ജയപ്രദയുണ്ടായിരുന്നു. മലയാളത്തില്‍ 'കിണര്‍' എന്ന ചിത്രത്തിലാണ് ഒടുവില്‍ ജയപ്രദ വേഷമിട്ടത്.
Keywords: News,National,National-News, Impriosnment, Egmore Court, Sentenced, Actress, Jayaprada, Egmore court sentenced actor Jayaprada to 6 months impriosnment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.