നാഷനല്‍ ഹെറാള്‍ഡ് കേസ്: രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗയെ ഇഡി ചോദ്യം ചെയ്യുന്നു
Apr 11, 2022, 14:41 IST
ന്യൂഡെല്‍ഹി: (www.kvartha.com 11.04.2022) നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്‍ഡ്യ എന്ന കംപനി രൂപവത്കരിച്ച് അമ്പത് ലക്ഷം രൂപക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട കേസാണ് ഇത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലായിരുന്നു പിന്നിലെ പ്രധാനലക്ഷ്യം എന്നായിരുന്നു ആരോപണം.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി നേരത്തെ തന്നെ 79കാരനായ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് ഇഡി നോടിസ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇഡിയുടെ മുമ്പില്‍ ഹാജരായത്.
അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ അറിയാന്‍ ഏജന്‍സിക്ക് താല്‍പര്യമുള്ളതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (PMLA) പ്രകാരം ഖാര്‍ഗെയുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: ED examines Congress leader Mallikarjun Kharge in National Herald case, New Delhi, News, Politics, Congress, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.