Gift | ദുബൈയില്‍നിന്ന് നാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ വന്ന മകള്‍ അമ്മയ്ക്ക് സമ്മാനമായി വാങ്ങിയത് തക്കാളി; സംഭവം വെളിപ്പെടുത്തി ട്വിറ്റര്‍ ഉപയോക്താവ്

 


ന്യൂഡെല്‍ഹി: (www.kvartha.com) തക്കാളി കുത്തനെ വില കൂടിയതോടെ രാജ്യത്തിന്റെ പലഭാഗത്തുനിന്നും വിവിധതരത്തിലുള്ള വാര്‍ത്തകളാണ് ദിനേന വായിക്കുന്നത്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍  ചര്‍ചയായിരിക്കുന്നത്. ദുബൈയില്‍ താമസിക്കുന്ന മകള്‍ നാട്ടിലേക്ക് വരുമ്പോള്‍ അമ്മയ്ക്ക് സമ്മാനമായി തക്കാളിയുമായാണ് എത്തിയത്.

ദുബൈയില്‍ താമസക്കാരിയായ മകള്‍ നാട്ടിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ വന്നപ്പോഴാണ് അമ്മയ്ക്ക് 10 കിലോ തക്കാളി വാങ്ങിയത്. 'രേവാസ്' എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്താണ് വാങ്ങേണ്ടതെന്ന് യുഎഇയില്‍നിന്ന് മകള്‍ അമ്മയോട് ചോദിച്ചപ്പോള്‍ തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ് ഈ അമ്മ ആവശ്യപ്പെട്ടതെന്ന് ട്വീറ്റില്‍ പറയുന്നു.

'വേനലവധിക്കാലം ആഘോഷിക്കാന്‍ എന്റെ സഹോദരി ഇന്‍ഡ്യയിലേയ്ക്ക് പോകുകയാണ്. നാട്ടിലേക്ക് പോകുന്നതിന് മുമ്പ് എന്താണ് വാങ്ങേണ്ടതെന്ന് അവള്‍ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ്. അമ്മയുടെ നിര്‍ദേശപ്രകാരം അവള്‍ 10 കിലോ തക്കാളി സ്യൂട്‌കേസിലാക്കി അയച്ചിരിക്കുകയാണ്'- എന്നാണ് ട്വീറ്റില്‍ പറയുന്നത്.

നിരവധി പേരാണ് ഈ ട്വീറ്റ് ലൈക് ചെയ്തതും കമന്റുകള്‍ രേഖപ്പെടുത്തിയതും. തക്കാളി ചീത്തയായി പോകില്ലേ എന്നാണ് പലരും ചോദിക്കുന്നത്. 


Gift | ദുബൈയില്‍നിന്ന് നാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ വന്ന മകള്‍ അമ്മയ്ക്ക് സമ്മാനമായി വാങ്ങിയത് തക്കാളി; സംഭവം വെളിപ്പെടുത്തി ട്വിറ്റര്‍ ഉപയോക്താവ്

 

Keywords:  News, National, National-News, Social-Meida-News, Dubai, Daughter, Tomato, Gift, Mother, Twitter, Dubai-based Daughter Brings 10 Kg Tomatoes As Gift For Mother In India. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia