ന്യൂഡെല്‍ഹി: (www.kvartha.com 21.07.2021) ജമ്മുകശ്മീരില്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷന് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തിയതായി റിപോര്‍ട് ബുധനാഴ്ച പുലര്‍ചെയാണ് വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. സത്‌വാരിയിലെ എയര്‍ബേസിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. എയര്‍ബേസില്‍ നിന്ന് മീറ്ററുകള്‍ മാത്രം മാറിയാണ് ഡ്രോണ്‍ സാന്നിധ്യം ഉണ്ടായത്. സംഭവത്തില്‍ ജമ്മു കശ്മീര്‍ പൊലീസും മറ്റ് സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചു.
ജൂണ്‍ 27ന് എയര്‍ബേസിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ജൂണ്‍ 29ന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്തിരുന്നു. ഈ യോഗത്തില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ചര്‍ചയായിരുന്നു.
Keywords: New Delhi, News, National, Drone Attack, Injured, Drone, Drone spotted near Jammu air force station