കോണ്‍ഗ്രസിനെ പിന്തുണച്ച് മുസ്ലീങ്ങള്‍ വോട്ടുകള്‍ പാഴാക്കരുത്: മായാവതി

 


ഗാസിയാബാദ്: കോണ്‍ഗ്രസിനെ പിന്തുണച്ച് മുസ്ലീങ്ങള്‍ വോട്ടുകള്‍ പാഴാക്കരുതെന്ന് ബിഎസ്പി നേതാവ് മായാവതി. മല്‍സര രംഗത്തുനിന്നും പുറത്തായ ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന ഷാഹി ഇമാമിന്റെ ആഹ്വാനമുണ്ടായതിന്റെ പിറ്റേന്നാണ് മായാവതി ഇങ്ങനെ പറഞ്ഞത്.

കോണ്‍ഗ്രസിന് വോട്ടുചെയ്യരുതെന്ന് ഞാനെന്റെ മുസ്ലീം സഹോദരന്മാരോട് ആവശ്യപ്പെടുന്നു. യുപിയില്‍ മാത്രമല്ല, രാജ്യമെമ്പാടും കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചു. അവര്‍ക്കുവേണ്ടി വോട്ട് ചെയ്ത് വോട്ടുകള്‍ പാഴാക്കരുത് മായാവതി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനെ പിന്തുണച്ച് മുസ്ലീങ്ങള്‍ വോട്ടുകള്‍ പാഴാക്കരുത്: മായാവതിബിജെപിക്കോ സമാജ് വാദി പാര്‍ട്ടിക്കോ മുസ്ലീങ്ങള്‍ വോട്ട് ചെയ്യരുതെന്നും അവര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ഈ പാര്‍ട്ടിക്കാര്‍ അവരെക്കുറിച്ച് ഓര്‍ക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

SUMMARY: Ghaziabad: A day after the Shahi Imam of Jama Masjid appealed to Muslims to support Congress in the Lok Sabha polls, BSP supremo Mayawati on Saturday said voting for the party would only be a waste as it is already out of the race.

Keywords: Mayavati, BSP, Sonia Gandhi, Congress, Muslims
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia