ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും പിന്തുണക്കില്ലെന്ന് ജയലളിത

 


ചെന്നൈ: (www.kvartha.com 15.04.2014)  ബി.ജെ.പിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അതുകൊണ്ട് വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയോ കോണ്‍ഗ്രസിനെയോ പിന്തുണക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. ചെന്നൈയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കോണ്‍ഗ്രസിന്റെ നയം തന്നെയാണ് ബി.ജെ.പിയുടേത്. അത് ഇനി നരേന്ദ്രമോഡിയെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചാലും മാറാന്‍ പോകുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ബി.ജെ.പിയുടെ പ്രകടപത്രികയില്‍ കാവേരി പ്രശ്‌നവും ഉള്‍പ്പെടുത്തിയേനേ. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പിന്നെ എന്ത് കണ്ടുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്നും ബി.ജെ.പിയെയോ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കോ വോട്ട് നല്‍കുന്നത്.

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്. അതുകൊണ്ടെന്നും തമിഴന്റെ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. എപ്പോള്‍ വേണമെങ്കിലും പൊട്ടും ജയലളിത പറഞ്ഞു. കേന്ദ്രത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും പകരം മൂന്നാമതായി ഒരു മുന്നണി ഭരണം പിടിക്കും. കുടിവെള്ളത്തിനും കൃഷിക്കും വേണ്ടിയുള്ളതാകണം തമിഴരുടെ വോട്ട്. അല്ലാതെ ജീവല്‍പ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന മുന്നണികള്‍ക്കാകരുതെന്നും ജയലളിത ചൂണ്ടിക്കാട്ടി.


ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും പിന്തുണക്കില്ലെന്ന് ജയലളിത ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National, Politics, Tamilnadu,Jayalalitha, Chief Minister, Don' vote for BJP and Congress, Cauvery water.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia