മുഹറം ഘോഷയാത്രയ്ക്കിടയില്‍ ഐസിസ് ഷര്‍ട്ടുകള്‍ ധരിച്ച യുവാക്കള്‍ അറസ്റ്റില്‍
Nov 6, 2014, 12:14 IST
ധന്‍ബാദ്: (www.kvartha.com 06.11.2014) മുഹറം ഘോഷയാത്രയ്ക്കിടയില്‍ ഐസിസ് പാക്കിസ്ഥാന് എന്നെഴുതിയ ടീഷര്‍ട്ടുകള്‍ ധരിച്ച യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. ബന്ധുക്കളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. ഷക്കീര്‍ റഷീദ് (20), മുഹമ്മദ് ജാവേദ് റഷീദ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഘോഷയാത്രയുണ്ടായതിന്റെ പിറ്റേന്ന് ഒരു പ്രാദേശീക പത്രം യുവാക്കളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് പോലീസ് അവരെ അറസ്റ്റുചെയ്യാനെത്തിയത്. ഇന്ദ്ര നഗര്‍ കോളനി നിവാസികളായിരുന്നു ഇരുവരും.
അതേസമയം പ്രാഥമീക അന്വേഷണത്തില്‍ യുവാക്കള്‍ക്ക് ഏതെങ്കിലും തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തങ്ങളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന് യുവാക്കളും ആരോപിച്ചു.
എന്നാല്‍ യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരാണെന്നും അവര്‍ സംഘടനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരാണെന്നും പോലീസിലെ തന്നെ മറ്റൊരു വിഭാഗം പറഞ്ഞു. സംഘടനയില്‍ ചേരാന്‍ ആരെ ബന്ധപ്പെടുമെന്ന് അറിയാത്തതിനാലാണിവര് അതിന് മുതിരാതിരുന്നതെന്നും അവര്‍ പറയുന്നു.
SUMMARY: Dhanbad police detained two cousin brothers for questioning on Wednesday after they were seen wearing T-shirts printed with the words “ISIS Pakistan” and allegedly promoting the violent militant group during a Muharram procession.
Keywords: ISIS, T Shirt, Muharram procession, Pakistan, Arrest, Youths,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.