എത്ര എതിര്‍പ്പുയര്‍ന്നാലും പൗരത്വ നിയമം പിന്‍വലിക്കില്ല; വെല്ലുവിളിച്ച് അമിത് ഷാ

 


ലഖ്‌നൗ: (wwwkvartha.com 21.01.2020) പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കെ എത്ര എതിര്‍പ്പുയര്‍ന്നാലും പൗരത്വ നിയമം പിന്‍വലിക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ ഇത്തരം ഭീഷണികള്‍ ഒരുപാട് കണ്ടിട്ടുള്ളതാണെന്നും ഇതില്‍ ഭയപ്പെടുന്നില്ലെന്നും പൗരത്വ നിയമം പിന്‍വലിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞ അമിത് ഷാ പ്രതിപക്ഷത്തിന് യാഥാര്‍ഥ്യത്തെ മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നിലവിലെ എതിര്‍പ്പ് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്. പൗരത്വ നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ആധികാരികമായ വിവരമില്ല. കോണ്‍ഗ്രസ് നുണ പ്രചാരണം നടത്തുകയാണ്. ഷാ കൂട്ടിച്ചേര്‍ത്തു.

എത്ര എതിര്‍പ്പുയര്‍ന്നാലും പൗരത്വ നിയമം പിന്‍വലിക്കില്ല; വെല്ലുവിളിച്ച് അമിത് ഷാ


Keywords:  India, National, News, Protest, BJP, Despite protests, CAA will not be withdrawn: Amit Shah

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia