പതിവുകള്‍ തെറ്റിച്ചു; ഡല്‍ഹി ജല ബോര്‍ഡിന്റെ തലപ്പത്ത് മനീഷ് സിസോഡിയ
Feb 22, 2015, 12:45 IST
ന്യൂഡല്‍ഹി: (www.kvartha.com 22/02/2015) ഇതുവരെയുള്ള പതിവുകള്‍ ആം ആദ്മി സര്‍ക്കാര്‍ പാടെ മാറ്റുകയാണ്. ഡല്‍ഹി ജല ബോര്‍ഡിന്റെ ചെയര്‍മാനായി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെയാണ് നിയമിച്ചിരിക്കുന്നത്. ഇതുവരെ ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നു ജലബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്.
ഡല്‍ഹി ജലബോര്‍ഡ് നിയമമനുസരിച്ച് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. കാരണം പരമ്പരാഗതമായി മുഖ്യമന്ത്രിമാരാണ് ജല ബോര്‍ഡിന്റെ മേധാവി. എന്നാലിപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെ ആണ് മേധാവിയായി നിയമിച്ചിരിക്കുന്നത് ജല ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഒരു വകുപ്പുന്റേയും ചുമതല വഹിക്കുന്നില്ല. ഇതുവരെ ആഭ്യന്തരവും ജല വിഭവവും അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയാണ്. ഇതാദ്യമായാണ് ഈ വകുപ്പുകള്‍ ഉപമുഖ്യമന്ത്രിക്ക് വിട്ടുനല്‍കുന്നത്.
SUMMARY: Deputy Chief Minister Manish Sisodia has been appointed the new chairman of the Delhi Jal Board, a post traditionally held by the Delhi chief minister as the water portfolio is always under the CM.
Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet, Manish Sisodia,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.