ആട്ടിന്‍പാല്‍ കുടിച്ചാല്‍ ഡങ്കിപ്പനി കുറയും; ഗുര്‍ഗോണില്‍ പാലിന് ലിറ്ററിന് 2000 രൂപ
Sep 16, 2015, 13:21 IST
ഗുര്‍ഗോണ്‍: (www.kvartha.com 16.09.2015) ഡെല്‍ഹിയില്‍ ഡെങ്കിപ്പനി വ്യാപിച്ച് മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ അങ്ങ് ഗുര്‍ഗോണില്‍ ആട്ടിന്‍പാലിന് വില കുതിച്ചുയരുകയാണ്. ആട്ടിന്‍പാല്‍ കഴിച്ചാല്‍ രോഗം ഭേദമാകുമെന്നതാണ് ഇതിനുകാരണം. പാലിന് ആവശ്യക്കാര്‍ കൂടിയതോടെയാണ് വിലവര്‍ധിച്ചത്. ലിറ്ററിന് 2000 രൂപയാണ് ഇവിടുത്തെ കര്‍ഷകര്‍ ഈടാക്കുന്നത്. ഡെല്‍ഹിയില്‍ 11 പേരാണ് പനി ബാധിച്ച് മരിച്ചത്.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം അപകടകരമാം വിധം കുറയുന്നതാണ് ഡെങ്കിപ്പനിക്ക് കാരണം. ഇത് കൂടാന്‍ ആട്ടിന്‍പാല്‍ ഉത്തമമാണെന്നാണ് പാരമ്പര്യ വൈദ്യന്മാര്‍ പറയുന്നത്. മരണ സംഖ്യ ദിനംപ്രതി ഉയരുമ്പോള്‍ അലോപ്പതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ജനങ്ങള്‍ പാരമ്പര്യ വൈദ്യത്തെ ആശ്രയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാലിന് വില കുതിച്ചുയരുന്നത്.
പെട്ടെന്ന് രോഗശാന്തി ലഭിക്കാന്‍ ആട്ടിന്‍പാല്‍ സഹായിക്കുമെന്ന് തങ്ങളുടെ പുസ്തകങ്ങളിലുണ്ടെന്ന്
ഗുര്‍ഗോണ്‍ ആയുര്‍വേദ ഓഫീസര്‍ സുശീല ദാഹിയ അവകാശപ്പെട്ടു. അതേസമയം ഗുര്‍ഗോണില്‍ ആട്ടിന്‍പാലിന് ആവശ്യക്കാര്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് അവിടെയുള്ള ബന്ധുക്കള്‍ പറഞ്ഞാണ് അറിയുന്നതെന്ന് റിത്തോജ് ഗ്രാമത്തിനടുത്ത് തോട്ടാരം, ജയ്കിഷന്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ പറയുന്നു. ലിറ്ററിന് 500 മുതല്‍ 2000 രൂപ വരെയാണ് അവിടെ പാലിന് ഈടാക്കുന്നതെന്നും ഇവര്‍ പറയുന്നു. സാധാരണ 35-40 രൂപയാണ് ഇവിടങ്ങളില്‍ ആട്ടിന്‍ പാലിനുള്ളത്.
അതേസമയം ഡെങ്കി ബാധിച്ചവരില്‍ നിന്ന് പാലിന് കാശ് വാങ്ങാറില്ലെന്നും 400 മില്ലിയ്ക്കപ്പുറം പാല്‍ കൊടുക്കാറില്ലെന്നുമാണ് ഒരു കര്‍ഷകന്‍ പറയുന്നത്. അസുഖം ഭേദമാകുമ്പോള്‍ ഇവര്‍ വീട്ടിലെത്തി നന്ദി പറയാറുണ്ടെന്നും ഇയാള്‍ പറയുന്നു.
Also Read:
മാങ്ങാട് ബാലകൃഷ്ണന് വധം: 7- ാം പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രസ്ക്ലബ്ബിനു മുന്നില്‍ ആക്രമിച്ചു
Keywords: Dengue fallout: Goat milk price hits Rs 2000 per litre in NCR, Hospital, Treatment, Farmers, House, National.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം അപകടകരമാം വിധം കുറയുന്നതാണ് ഡെങ്കിപ്പനിക്ക് കാരണം. ഇത് കൂടാന്‍ ആട്ടിന്‍പാല്‍ ഉത്തമമാണെന്നാണ് പാരമ്പര്യ വൈദ്യന്മാര്‍ പറയുന്നത്. മരണ സംഖ്യ ദിനംപ്രതി ഉയരുമ്പോള്‍ അലോപ്പതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ജനങ്ങള്‍ പാരമ്പര്യ വൈദ്യത്തെ ആശ്രയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാലിന് വില കുതിച്ചുയരുന്നത്.
പെട്ടെന്ന് രോഗശാന്തി ലഭിക്കാന്‍ ആട്ടിന്‍പാല്‍ സഹായിക്കുമെന്ന് തങ്ങളുടെ പുസ്തകങ്ങളിലുണ്ടെന്ന്
അതേസമയം ഡെങ്കി ബാധിച്ചവരില്‍ നിന്ന് പാലിന് കാശ് വാങ്ങാറില്ലെന്നും 400 മില്ലിയ്ക്കപ്പുറം പാല്‍ കൊടുക്കാറില്ലെന്നുമാണ് ഒരു കര്‍ഷകന്‍ പറയുന്നത്. അസുഖം ഭേദമാകുമ്പോള്‍ ഇവര്‍ വീട്ടിലെത്തി നന്ദി പറയാറുണ്ടെന്നും ഇയാള്‍ പറയുന്നു.
Also Read:
മാങ്ങാട് ബാലകൃഷ്ണന് വധം: 7- ാം പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രസ്ക്ലബ്ബിനു മുന്നില്‍ ആക്രമിച്ചു
Keywords: Dengue fallout: Goat milk price hits Rs 2000 per litre in NCR, Hospital, Treatment, Farmers, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.