നോട്ട് അസാധുവാക്കല്‍: കേന്ദ്രസര്‍ക്കാരിനെതിരെ ജന്തര്‍ മന്തറില്‍ മമതയുടെ പ്രതിഷേധം; സമരത്തിന് പിന്തുണയുമായി ശരത് യാദവ്, ജയബച്ചന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 23.11.2016) കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജന്തര്‍ മന്തറില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രതിഷേധ പ്രകടനവുമായി മമത എത്തിയത്. മമതയുടെ സമരത്തിന് പിന്തുണയുമായി ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷന്‍ ശരദ് യാദവ്, സമാജ്‌വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍, എന്‍.സി.പി നേതാവ് മജീദ് മേമന്‍ തുടങ്ങിയവരും എത്തിയിരുന്നു.

നോട്ട് നിരോധനത്തിലൂടെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ടവരാണെന്ന് ശരദ് യാദവ് പറഞ്ഞു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു യാദവിന്റെ പ്രസംഗം. രാജ്യം അഭിമാനത്തോടെ അധികാരത്തിലേറ്റിയ പ്രധാനമന്ത്രി അവരെ ഉപേക്ഷിച്ച് എവിടെയാണ് മറഞ്ഞിരിക്കുന്നതെന്നും ശരദ് യാദവ് കുറ്റപ്പെടുത്തി. നോട്ട് പിന്‍വലിക്കലില്‍ പ്രതിഷേധിച്ച് നവംബര്‍ 28ന് ആക്രോശ് ദിവസ് ആയി ആചരിക്കാനും പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു.

അതേസമയം നോട്ട് നിരോധനത്തിനെതിരെ നേരത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ ഒറ്റവരി പ്രതിഷേധവും നടന്നിരുന്നു. നോട്ടുനിരോധനം പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാരോപിച്ച് പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ്
പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ഇരുനൂറോളം നേതാക്കന്മാരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

രാജ്യം നില്‍ക്കുന്നത് പോലെ ഞങ്ങളും ഒരു നിരയിലാണെന്ന് വോട്ടു നിരോധനത്തെ തുടര്‍ന്ന് ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പിലുള്ള നീണ്ട നിരകളെ പരാമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം പല നടപടികളിലും ബി.ജെ.പിയെ പിന്തുണച്ചിട്ടുള്ള ജയലളിതയുടെ എ.ഐ.ഡി.എം.കെയും പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു.

നോട്ട് അസാധുവാക്കല്‍: കേന്ദ്രസര്‍ക്കാരിനെതിരെ ജന്തര്‍ മന്തറില്‍ മമതയുടെ പ്രതിഷേധം; സമരത്തിന് പിന്തുണയുമായി ശരത് യാദവ്, ജയബച്ചന്‍

Also Read:
ഏഴാം തരം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; നമ്പര്‍ പ്ലേറ്റില്ലാത്ത നാനോ കാര്‍ കസ്റ്റഡിയില്‍

Keywords:  Demonetisation LIVE: Mamata Banerjee hits out at Modi govt at Jantar Mantar, New Delhi, Congress, Parliament, Protesters, Rahul Gandhi, Allegation, Bank, ATM, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia