നോട്ടുമാറ്റം: മഷി പുരട്ടേണ്ടത് വലതുകൈയിലെ ചൂണ്ടുവിരലില്‍; ആര്‍ ബി ഐ മാര്‍ഗരേഖ പുറത്തിറക്കി

 


മുംബൈ: (www.kvartha.com 16.11.2016) പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനെത്തുന്നവരുടെ കൈവിരലില്‍ മഷിപുരട്ടുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗരേഖ പുറത്തിറക്കി. വലതുകൈയിലെ ചൂണ്ടുവിരലിന് മുകളിലാണ് മഷിപുരട്ടേണ്ടത്.

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നോട്ടുകള്‍ മാറ്റുന്നതിനാല്‍ രണ്ടുസ്ഥലങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. പണം മാറ്റാനെത്തുന്നവര്‍ ഒരു തവണമാത്രമാണ് വരുന്നത് എന്നുറപ്പാക്കാനാണ് നടപടിയെന്ന് ആര്‍ബിഐ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

നോട്ട് മാറ്റിനല്‍കുന്നതിന് മുന്‍പുതന്നെ വിരലില്‍ മഷി പുരട്ടണം. ആളുകളുടെ വിരലില്‍ പുരട്ടുന്ന മഷി
ഉണങ്ങുന്നതിനുള്ള സമയം നല്‍കണമെന്നും നിര്‍ദേശത്തില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു. ക്യാഷില്‍ ഇരിക്കുന്ന വ്യക്തിയോ ബാങ്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ മഷിപുരട്ടാം. ഇതിനായി എല്ലാ ബാങ്കുകളുടെ ബ്രാഞ്ചുകളിലേക്കും മഷിയും അതു പുരട്ടുന്നതിനുള്ള ബ്രഷും നല്‍കും. ആദ്യം മെട്രോനഗരങ്ങളിലാണ് മഷിപുരട്ടല്‍ നടപ്പിലാക്കുന്നത്. ക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഒരേ വ്യക്തികള്‍ തന്നെ പലതവണ നോട്ടുകള്‍ മാറിയെടുക്കുന്നതും ചില സംഘങ്ങള്‍ ആളുകളെ നോട്ടുമാറാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു ഈ തീരുമാനമെന്നു സാമ്പത്തികകാര്യ വകുപ്പു സെക്രട്ടറി ശക്തികാന്ത ദാസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പലരും കള്ളപ്പണം വെളുപ്പിക്കാന്‍ നിഷ്‌കളങ്കരായ വ്യക്തികളെ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള സംവിധാനം ദുരുപയോഗിക്കപ്പെടുമ്പോള്‍, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഏതാനും പേര്‍ക്കായി ചുരുങ്ങും. ഈ സാഹചര്യത്തിലാണു വോട്ടു ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന തരം മായാത്ത മഷി, ഇടപാടുകാരുടെ വിരലില്‍ പുരട്ടാനുള്ള തീരുമാനം.

നവംബര്‍ എട്ടിന് രാത്രി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് കള്ളപ്പണവും തീവ്രവാദവും ഇല്ലാതാക്കാനായി പഴയ 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. തീരുമാനം രാജ്യത്തെ ജനങ്ങളെ ആകെ വലച്ചിരിക്കുകയാണ്. പഴയ നോട്ടുകള്‍ മാറാന്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പല ബാങ്കുകളിലും മാറി നല്‍കാന്‍ പണമില്ലാത്തതിനാല്‍ തിരിച്ചടിയായിരിക്കയാണ്. നിത്യ ചെലവിനുപോലും പണമില്ലാതെ ജനങ്ങള്‍ വിഷമിക്കുന്ന അവസ്ഥയാണ് കാണുന്നത്.

നോട്ടുമാറ്റം: മഷി പുരട്ടേണ്ടത് വലതുകൈയിലെ ചൂണ്ടുവിരലില്‍; ആര്‍ ബി ഐ മാര്‍ഗരേഖ പുറത്തിറക്കി

Also Read: 
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ മണല്‍ മാഫിയയാണെന്ന് പോലീസ്

Keywords:  Demonetisation latest: Indelible ink to be dabbed on your finger, Post Office, Mumbai, RBI, Bank, Terrorists, Fake money, Prime Minister, Narendra Modi, Economic Crisis, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia