നേരത്തെ ചിതയൊരുക്കി ഭീഷണി, ഇപ്പോള്‍ ജലസമാധിയടയുമെന്നും; ഇന്‍ഡ്യയെ 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധവുമായി പരമഹംസ് ആചാര്യ മഹാരാജ്, ഇതിന് മുന്നോടിയായുള്ള പൂജ അയോധ്യയില്‍ തുടങ്ങി, പുറത്ത് തടിച്ചുകൂടി ആളുകള്‍

 



അയോധ്യ: (www.kvartha.com 02.10.2021) ഇന്‍ഡ്യയെ 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധവുമായി സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്. ഹിന്ദു രാഷ്ട്രം'ആയി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് ജലസമാധിയടയുമെന്നാണ് പ്രഖ്യാപനം. ഒക്ടോബര്‍ രണ്ടിനുള്ളില്‍ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തണം എന്നായിരുന്നു പരമഹംസ് ആചാര്യ മഹാരാജിന്റെ ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജീവിതം അവസാനിപ്പിക്കുമെന്നാണ് ഭീഷണി. 

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനമെന്ന ആവശ്യം വീണ്ടും മുന്നോട്ടുവച്ചത്. രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെടുകയുണ്ടായി. ജലസമാധിക്ക് മുന്നോടിയായുള്ള പൂജ അയോധ്യയില്‍ തുടങ്ങി. പുറത്തു ആളുകള്‍ തടിച്ചുകൂടിയിരിക്കുകയാണ്. പൊലീസ് സംഘവും സ്ഥലത്തെത്തി. 

നേരത്തെ ചിതയൊരുക്കി ഭീഷണി, ഇപ്പോള്‍ ജലസമാധിയടയുമെന്നും; ഇന്‍ഡ്യയെ 'ഹിന്ദു രാഷ്ട്രം' ആയി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധവുമായി പരമഹംസ് ആചാര്യ മഹാരാജ്, ഇതിന് മുന്നോടിയായുള്ള പൂജ അയോധ്യയില്‍ തുടങ്ങി, പുറത്ത് തടിച്ചുകൂടി ആളുകള്‍


നേരത്തേയും പരമഹംസ് ആചാര്യ മഹാരാജ് സമാന ഭീഷണി മുഴക്കിയിരുന്നു. ചിതയൊരുക്കിയാണ് ഭീഷണി മുഴക്കിയത്. അയോധ്യ പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു. 

Keywords:  News, National, India, Uttar Pradesh, Ayodhya, Life Threat, Threat, Demand for 'Hindu Rashtra' unmet, Paramhans Acharya Maharaj to take 'jal samadhi' today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia