ഡെല്‍ഹി കലാപത്തിന് ഉത്തരവാദി അമിത് ഷാ തന്നെ; ഉടന്‍ രാജിവെക്കണം; രാഷ്ട്രപതിയോട് ഇടപെടണമെന്ന് ആവശ്യം; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com 26.02.2020) ഡെല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്.

20പേരുടെ ജീവന്‍ നഷ്ടമാവുകയും പൊലീസുകാര്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ആരാധനാലയങ്ങളും വാഹനങ്ങളും വീടുകളും ഉള്‍പ്പെടെ കത്തി ചാമ്പലാക്കുകയും ചെയ്ത സംഭവത്തിന് ഉത്തരവാദി ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ആണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ഉടന്‍ രാജിവെക്കണം എന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ഡെല്‍ഹി കലാപത്തിന് ഉത്തരവാദി അമിത് ഷാ തന്നെ; ഉടന്‍ രാജിവെക്കണം; രാഷ്ട്രപതിയോട് ഇടപെടണമെന്ന് ആവശ്യം; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

പരിക്കേറ്റ നൂറിലേറെ പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലര്‍ക്കും വെടിയേറ്റിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡെല്‍ഹിയില്‍ അക്രമം തുടരുകയാണ്. സംഭവത്തില്‍ രാഷ്ട്രപതിയോട് ഇടപെടണമെന്നും സോണിയ ആവശ്യപ്പെട്ടു.

ഡെല്‍ഹിയില്‍ കലാപം നടക്കുമ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയായിരുന്നുവെന്നും സോണിയ ഗാന്ധി ചോദിച്ചു. ഡെല്‍ഹിയില്‍ കലാപം പടര്‍ന്ന് പിടിക്കുന്നതിന് പിന്നില്‍ ബി ജെ പി ഗൂഢാലോചനയാണ്. ബി ജെ പി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തുന്നു. ഇതാണ് കലാപത്തിന് ഇടയാക്കിയത്. ഡെല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും രാജ്യം ഇതുകണ്ടതാണെന്നും സോണിയ കുറ്റപ്പെടുത്തി. സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരോ ഡെല്‍ഹി സര്‍ക്കാരോ ഇടപെടുന്നില്ലെന്നും സോണിയ ആരോപിച്ചു. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ ഇക്കാര്യം വ്യക്തമാക്കിയത്.

കലാപം നിയന്ത്രിക്കാന്‍ ആദ്യ ദിവസങ്ങളില്‍ എന്ത് ചെയ്തു? രഹസ്യാനേഷണ വിഭാഗത്തില്‍ നിന്ന് എന്ത് വിവരമാണ് കിട്ടിയത്? സംഘര്‍ഷ ബാധിത മേഖലകളില്‍ എത്ര പൊലീസുകാരെ വിന്യസിച്ചിരുന്നു? കലാപം നടക്കുമ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എവിടെയാണ്? കലാപം തുടങ്ങിയ ഞായറാഴ്ച ഡെല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ സോണിയ ഉന്നയിച്ചു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡെല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ അണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ചാണ് സംഘടിപ്പിക്കുന്നത്. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും എ കെ ആന്റണിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ഡെല്‍ഹിയിലെ ജനങ്ങള്‍ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും പ്രമേയത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. രാവിലെ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് ഇടക്കാല അധ്യക്ഷ സോണിയ മാധ്യമങ്ങളെ കണ്ടത്.

Keywords:  Delhi violence: There is conspiracy behind violence & tragic incidents, Amit Shah should resign, says Sonia, New Delhi, News, Politics, Police, Sonia Gandhi, Media, Injured, Attack, Hospital, Treatment, Clash, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia