പൗരത്വ ഭേദഗതി നിയമം; പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ അക്രമത്തെ കുറിച്ചുള്ള ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
Feb 25, 2020, 12:52 IST
ന്യൂഡല്‍ഹി: (www.kvartha.com 25.02.2020) ഡെല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ അക്രമത്തെ കുറിച്ചുള്ള ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കോടതി ഇടപെടണമെന്ന് അഭിഭാഷകനായ മെഹ്മൂദ് പ്രാച ജസ്റ്റിസ് എസ്‌കെ കൌള്‍ അധ്യക്ഷനായ ബഞ്ചിന് മുന്നില്‍ വിഷയം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് ശാഹീന്‍ബാഗ് കേസിനൊപ്പം ബുധനാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഡെല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ആക്രമാസക്തമായ കലാപത്തിലേക്ക് വഴിതെളിയിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇതുവരെയായി ഏഴു പേരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗം വിളിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്.
Keywords: News, New Delhi, National, Protesters, attack, Supreme Court of India, Violence, Protest, Court, Delhi violence over CAA Protest; Tomorrow SC to hear petition

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.