Bomb Threat | 'ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു'; സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) സ്‌കൂളിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ദക്ഷിണ ഡെല്‍ഹിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. സാദിഖ് നഗറിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് ഇ-മെയില്‍ സന്ദേശം ലഭിച്ചത്.

മുന്‍കരുതല്‍ എന്ന നിലയിലാണ് സ്‌കൂള്‍ ഒഴിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പെടെ വന്‍ജനക്കൂട്ടം തടിച്ചുകൂടിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നു. കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് സ്‌കൂളില്‍ നിന്ന് സന്ദേശം ലഭിച്ചതായി രക്ഷിതാക്കളില്‍ ഒരാള്‍ പറഞ്ഞു.

Bomb Threat | 'ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു'; സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമായി സ്‌കൂളില്‍ പരിശോധന നടത്തുന്നുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചന്ദന്‍ ചൗധരി പറഞ്ഞു. സ്‌കൂളില്‍ തിരച്ചില്‍ നടക്കുകയാണെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വര്‍ഷം നവംബറില്‍ അജ്ഞാതനില്‍ നിന്ന് സമാനമായ ഇമെയില്‍ ലഭിച്ചിരുന്നു.

Keywords: New Delhi, News, National, Delhi, Police, School, Bomb Threat, Threat, School Evacuated, Student, Delhi School Evacuated After Bomb Threat, Nothing Suspicious Found Yet.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia