കിരണ്‍ ബേദിയുടെ ആസ്തി 11.65 കോടി, കെജ്‌രിവാളിന് 2.09 കോടി

 


ഡെല്‍ഹി: (www.kvartha.com 22.01.2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോര് മുറുകുന്നു. തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പണം കഴിഞ്ഞദിവസം തന്നെ മത്സരാര്‍ത്ഥികള്‍ നല്‍കി കഴിഞ്ഞു.

കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കിരണ്‍ബേദി നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ  സ്വത്ത് വിവരപ്പട്ടികയില്‍  തന്റെയും ഭര്‍ത്താവിന്റെയും ആസ്തി 11.65 കോടി രൂപ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും മുന്‍ ഐ പി എസ് ഓഫീസറുമായ കിരണ്‍ ബേദി തനിക്കെതിരെ ഒരു കോടതിയിലും കേസുകള്‍ നിലനില്‍ക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

11,04,02,677 രൂപയുടെ ജംഗമ വസ്തുക്കള്‍ ബേദിയുടെ പേരിലും 61,35,528 രൂപയുടെ ആസ്തി ഭര്‍ത്താവിനുമുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. ഡെല്‍ഹിയിലെ ദ്വാരക, ഉദയ് പാര്‍ക്ക്, യു.പിയിലെ ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ മൂന്നു ഫ്‌ളാറ്റുകളുമുണ്ട്. ഫ്‌ളാറ്റുകളുടെ മൊത്തം മൂല്യം 6.05 കോടിയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. ഇതുകൂടാതെ ഒരു മാരുതി 800 കാറും പൂനെയിലും ഗുഡ്ഗാവിലുമായി രണ്ട് കൃഷിഭൂമികളും ഉണ്ട്. പൂനെയില്‍ 1.60 കോടി വിലമതിക്കുന്ന ഭൂമിയും ഗുഡ്ഗാവിലേത് 25 ലക്ഷം മതിക്കുന്ന ഭൂമിയുമാണ്.

55,750 രൂപ തന്റെ കൈവശവും ഭര്‍ത്താവിന്റെ കൈവശം 15,500 രൂപയുമുണ്ടെന്നും അവര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 2.10 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപവും നാലു ബാങ്കുകളിലായി 25,43,825 രൂപയുടെ സേവിങ്‌സും ഉണ്ടെന്നും ബേദി സ്വത്തുവിവരപ്പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡെല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനും ഭാര്യ സുനിതയ്ക്കും കൂടി ആകെ 2.09 കോടി രൂപയുടെ  ആസ്തിയുള്ളതായി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡെല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് കെജ്‌രിവാള്‍ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ അഞ്ചുലക്ഷം രൂപ കുറച്ചാണ് കെജ്‌രിവാള്‍ സ്വത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.

ഗാസിയാബാദിലെ ഇന്ദ്രപുരത്തും ഹരിയാനയിലെ ശിവാനിയിലും ആയി രണ്ട് ഫ്‌ളാറ്റുകള്‍ വീതമുണ്ട്. ഇന്ദ്രപുരത്തെ ഫ്‌ളാറ്റിന്റെ വില 55 ലക്ഷമായും ശിവാനിയിലേതിന് 37 ലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. സുനിതക്ക് ഗുഡ്ഗാവില്‍ 2,244 സ്വയര്‍ ഫീറ്റില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റുണ്ട്. 15000 രൂപ തന്റെ കൈവശവും 10,000 രൂപ ഭാര്യയുടെ കൈവശവുമുണ്ട്.
കിരണ്‍ ബേദിയുടെ ആസ്തി 11.65 കോടി, കെജ്‌രിവാളിന് 2.09 കോടി
ഭാര്യയുടെ പേരില്‍ ഗാര്‍ഹിക വായ്പ ഉള്‍പ്പെടെ 41 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം കെജ്‌രിവാളിനെതിരെയുള്ള  കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വിവിധ കോടതികളില്‍ കെജ്‌രിവാളിനെതിരെ 10 കേസുകളാണ് നിലവിലുള്ളത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശ റോഡ് വികസനം 2016 മാര്‍ച്ചോടെ പൂര്‍ത്തിയാക്കും
Keywords:  Delhi Polls: Kiran Bedi, Husband Have Assets Worth Rs 11.65 Crore, Election, Case, Flat, IPS Officer, Chief Minister, Lok Sabha, Wife, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia