ഡല്‍ഹിയില്‍ ബിജെപി തോല്‍വിയുറപ്പിച്ചു; തിരഞ്ഞെടുപ്പ് ഫലം മോഡിഭരണം വിലയിരുത്തലാകില്ലെന്ന് വെങ്കയ്യ നായിഡു

 


ന്യൂഡല്‍ഹി: (www.kvartha.com 04/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുന്‍ കൂര്‍ ജാമ്യമെടുത്ത് ബിജെപി രംഗത്ത്. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം മോഡി ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡു പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുമെന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് വെങ്കയ്യനായിഡുവിന്റെ രംഗപ്രവേശം.

ഇത് മുഖ്യമന്ത്രിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പാണ്, പ്രധാനമന്ത്രിക്കുവേണ്ടിയുള്ളതല്ല. നരേന്ദ്ര മോഡി നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല. നിങ്ങള്‍ മുഖ്യമന്ത്രിയെയാണ് തിരഞ്ഞെടുക്കുന്നത്, പ്രധാനമന്ത്രിയെയല്ല. ബിജെപിയും എതിരാളികളുമാണിവിടെ മല്‍സരിക്കുന്നത് വെങ്കയ്യ നായിഡു പറഞ്ഞു.

ഡല്‍ഹി തിരഞ്ഞെടുപ്പ് മോഡിയും അരവിന്ദ് കേജരിവാളും തമ്മിലാണെന്നതിനേയും നായിഡു തള്ളി.

ഡല്‍ഹിയില്‍ ബിജെപി തോല്‍വിയുറപ്പിച്ചു; തിരഞ്ഞെടുപ്പ് ഫലം മോഡിഭരണം വിലയിരുത്തലാകില്ലെന്ന് വെങ്കയ്യ നായിഡുആരാണ് കേജരിവാള്‍. പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ അയാള്‍ മല്‍സരിച്ചല്ലോ. എന്നിട്ടെന്തായി? ഇവിടേയും അതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. മോഡിയേയും കേജരിവാളിനേയും തമ്മില്‍ താരതമ്യം ചെയ്യേണ്ട. മോഡി ജനങ്ങളും 400 എം.പിമാരും തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നായിഡു കൂട്ടിച്ചേര്‍ത്തു.

SUMMARY: NEW DELHI: Amidst most of the opinion polls giving an edge to AAP in Delhi elections, Union Minister M Venkaiah Naidu today said the electoral mandate in the national capital cannot be seen as a referendum on the performance of Narendra Modi government at the Centre.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Venkaiah Naidu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia