ലോക് ഡൗണ്‍ ലംഘിച്ച് എല്ലാദിവസവും വൈകുന്നേരം പതിവായി വീട്ടില്‍നിന്ന് പുറത്തേക്ക് പോകുന്നു; മകന്റെ പരാതിയില്‍ അച്ഛനെതിരെ കേസെടുത്ത് പോലീസ്
Apr 3, 2020, 17:26 IST
ന്യൂഡെല്‍ഹി: (www.kvartha.com 03.04.2020) ലോക് ഡൗണ്‍ ലംഘിച്ച് എല്ലാദിവസവും വൈകുന്നേരം 8 മണിക്ക് പതിവായി വീട്ടില്‍നിന്ന് പുറത്തേക്ക് പോകുന്നുവെന്ന മകന്റെ പരാതിയില്‍ അച്ഛനെതിരെ പോലീസ് കേസെടുത്തു. അനാവശ്യമായി വീടിന് പുറത്തിറങ്ങുന്ന അച്ഛനെതിരെ മകന്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസാണ് കേസെടുത്തത്. ഡല്‍ഹിയില്‍ താമസക്കാരനായ 59 വയസ്സുകാരനെതിരെയാണ് ലോക്ക്ഡൗണ്‍ ലംഘനത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
30 വയസ്സുകാരനാണ് അച്ഛനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അച്ഛന്‍ വീടിന് പുറത്തുപോകുന്നുവെന്നായിരുന്നു മകന്റെ പരാതി.
എല്ലാദിവസവും വൈകുന്നേരമാണ് ഇയാള്‍ പതിവായി വീട്ടില്‍നിന്ന് പുറത്തേക്ക് പോയിരുന്നത്. പലതവണ വിലക്കിയിട്ടും അച്ഛന്‍ കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു.

Keywords: News, National, India, New Delhi, Police, Case, Lockdown, Son, Father, Delhi Man Files Police Complaint Against Father For Violating Lockdown Norms
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.