ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഡല്‍ഹിയില്‍ തിരക്കിട്ട് യാതൊരു തീരുമാനവും കൈക്കൊള്ളേണ്ട എന്നാ തീരുമാനത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എടുത്തുചാടി എടുക്കുന്ന തീരുമാനങ്ങള്‍ ഒടുവില്‍ പ്രതികൂലമായെങ്കിലോയെന്ന ഭീതിയും പാര്‍ട്ടികള്‍ക്കുണ്ട്. അധികാര രാഷ്ട്രീയത്തേക്കാള്‍ ബുദ്ധിപൂര്‍വ്വമായ നീക്കമാണ് ഇവിടെ വേണ്ടതെന്ന് പാര്‍ട്ടികള്‍ തിരിച്ചറിയുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലുടനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടി അധികാരത്തിലെത്തുന്ന പതിവ് രാഷ്ട്രീയ കാഴ്ചയ്ക്ക് അപവാദമാവുകയാണ് ദല്‍ഹി. 2014 ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എന്ത് തീരുമാനം കൈക്കൊണ്ടാലും അത് ബുദ്ധിപൂര്‍വ്വമാകണമെന്ന ശാഠ്യവും പാര്‍ട്ടികള്‍ക്കുണ്ട്.
തിരഞ്ഞെടുപ്പിന് മുന്‍പെടുത്ത അതേ തീരുമാനവുമായി മുന്നോട്ട് നീങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. ബിജെപിക്കോ കോണ്‍ഗ്രസിനോ പിന്തുണ നല്കില്ലെന്ന നിലപാടില്‍ തന്നെയാണ് പാര്‍ട്ടി. ഇതിനിടയില്‍ ബിജെപിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുന്നതിനെക്കുറിച്ച് പ്രശാന്ത് ഭൂഷന്‍ പറഞ്ഞുവെങ്കിലും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജരിവാളിന്റെ വിശദീകരണം.
ഇതിനിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന് അറിയിച്ച് കോണ്ഗ്രസ് രംഗത്തെത്തിയെങ്കിലും പിന്നീട് അവര്‍ വാഗ്ദാനം പിന്‍വലിച്ചു. ബിജെപിയും ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്കാന്‍ ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു. എന്നാല്‍ ബിജെപി വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചിട്ടുണ്ട്.
ബിജെപിയെയും കോണ്‍ഗ്രസിനേയും വിട്ട് ജനങ്ങള്‍ തങ്ങള്‍ക്കേകിയ വോട്ടുകള്‍ ഒരു മാറ്റത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്ന് തിരിച്ചറിയുന്നതിനാല്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറി കരുതലോടെ നീങ്ങാനാണ് ആം ആദ്മി പാര്‍ട്ടി യുടെ തീരുമാനം.
SUMMARY: New Delhi: The fractured mandate in Delhi has heralded a new era in Indian electoral politics where two political parties that are at sniffing distance from power are reluctant to stake claim to the throne.
Keywords: Delhi assembly elections, Arvind Kejriwal, Prashant Bhushan, Harsh Vardhan, BJP, Narendra Modi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.