Compensation | വൈദ്യുതാഘാതമേറ്റ് മരിക്കുന്നവരുടെ കുടുംബത്തിനും പരുക്കേല്‍ക്കുന്നവര്‍ക്കും സാമ്പത്തിക സഹായം നല്കുന്ന നയം അംഗീകരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി
Oct 7, 2023, 18:14 IST
ഡെല്‍ഹി: (KVARTHA) വൈദ്യുതാഘാതമേറ്റ് മരിക്കുന്നവരുടെ കുടുംബത്തിനും പരുക്കേല്‍ക്കുന്നവര്‍ക്കും സാമ്പത്തിക സഹായമുള്പെടെയുള്ളവ നല്കുന്ന വൈദ്യുത വകുപ്പിന്റെ നയം അംഗീകരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ആദ്യമായാണ് വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനുള്ള നയവുമായി ഡെല്‍ഹി സര്‍കാര്‍ മുന്നോട്ടുവരുന്നത്.
പുതിയ നയത്തോടെ വൈദ്യുതാഘാതമടക്കമുള്ള അപകടങ്ങളില്‍ ഇരയ്ക്കോ കുടുംബത്തിനോ സാമ്പത്തിക സഹായം നല്കാന് വൈദ്യുതി കംപനികള്‍ ബാധ്യസ്ഥരാകും. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വൈദ്യുത കംപനികള്‍ ഇനി മുതല്‍ നിര്‍ബന്ധിതരാകും. ഇതിനായുള്ള മാര്‍ഗനിര്‍ദേശം ഉടന്‍ തന്നെ ഡെല്‍ഹി വൈദ്യുതി റെഗുലേറ്ററി കമിഷന് (DERC) തയാറാക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന നയം അംഗീകരിക്കുന്നതോടെ വൈദ്യുതി റെഗുലേറ്ററി കമിഷന് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കും.
ഡെല്‍ഹിയില്‍ വൈദ്യുത പ്രവാഹം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് വേണ്ടി ഒരു നയം ഉണ്ടായിട്ടില്ല. അതിനാല്‍, വൈദ്യുതാഘാതമേറ്റ് ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍, ഇരകള്‍ക്ക് അല്ലെങ്കില്‍ അവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്കാന് വൈദ്യുതി കംപനികള്‍ ബാധ്യസ്ഥരായിരുന്നില്ല.

വൈദ്യുതാഘാതമേറ്റ കുടുംബങ്ങള്‍ക്ക് യഥാസമയം ധനസഹായം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് മുന്‍നിര്‍ത്തി നയ രൂപീകരണത്തിന് ഡി ഇ ആര് സി യെ ചുമതലപ്പെടുത്താനായി ഡെല്‍ഹി സര്‍കാരിന്റെ ഊര്‍ജ മന്ത്രാലയം നിര്‍ദേശങ്ങള്‍ തയാറാക്കി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നു.
ഡെല്‍ഹിയില്‍ 2015-നും 2022-നുമിടയില്‍ കുട്ടികളടക്കം 54 പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റ് ജീവന് നഷ്ടമായത്. തീ പടര്ന്നതുള്പെടെയുള്ള അപകടങ്ങളാല്‍ 500-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡെല്‍ഹിയില്‍ 2015-നും 2022-നുമിടയില്‍ കുട്ടികളടക്കം 54 പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റ് ജീവന് നഷ്ടമായത്. തീ പടര്ന്നതുള്പെടെയുള്ള അപകടങ്ങളാല്‍ 500-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Keywords: Delhi Govt to introduce policy for compensation to victims of electrocution, New Delhi, News, Politics, Delhi Govt, Compensation, Policy, Victims Of Electrocution, Chief Minister, Arvind Kejriwal, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.