വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗം ചെയ്തത് ഒരു പാഠം പഠിപ്പിക്കാൻ

 


ADVERTISEMENT

വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗം ചെയ്തത് ഒരു പാഠം പഠിപ്പിക്കാൻ
ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥിനിയെ ക്രൂരമായ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത് ഒരു പാഠം പഠിപ്പിക്കാനാണെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയതായി റിപോർട്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ ആക്രമിക്കാൻ തുടങ്ങിയപ്പോൾ പ്രതികൾ വിദ്യാർത്ഥിനിക്ക് നേരെ തിരിയുകയായിരുന്നു.

മുനിർക്കയിലെ ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥിനിയും സുഹൃത്തും ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് പ്രതികൾ ബസുമായി സ്റ്റോപ്പിലെത്തിയത്. ഇരുവരോടും എവിടേക്ക് പോകണമെന്ന് പ്രതികൾ തിരക്കി. ദ്വാരകയിലേയ്ക്ക് പോകണമെന്ന് മറുപടി നൽകിയ ഇരുവരോടും ബസ് ദ്വാരകയിലേയ്ക്കാണെന്ന് പ്രതികൾ പറഞ്ഞു. തുടർന്ന് ഇരുവരും ബസിൽ കയറുകയും പ്രതികൾ യുവതിയോട് മോശമായി സംസാരിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത സുഹൃത്തിനെ പ്രതികൾ കൈയ്യേറ്റം ചെയ്യാൻ തുടങ്ങിയതോടെ പെൺകുട്ടി പ്രതികളെ തടഞ്ഞു. ഇതിൽ പ്രകോപിതരായാണത്രേ പ്രതികൾ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽസംഗത്തിനിരയാക്കിയത്.

SUMMERY: New Delhi: The six men who raped a Delhi student on a bus had decided to "punish" her for trying to stop them from attacking the male friend who was accompanying her, police sources said.

Keywords: National, Delhi gang rape, Accused arrested, Medical student, Friend, Assault, Critical, New Delhi, Protest, Jaya Bachan,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia