ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിക്ക് മര്‍ദ്ദനം; ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി
May 15, 2013, 19:55 IST
ADVERTISEMENT
ന്യൂഡല്‍ഹി: ഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ വിചാരണതടവുകാരനായി കഴിയുന്ന വിനയ് ശര്‍മ്മയ്ക്ക് സഹതടവുകാരുടെ ക്രൂര മര്‍ദ്ദനം. കേസിലെ മുഖ്യപ്രതി രാംസിംഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയ തീഹാര്‍ ജയിലിലാണ് വിനയ് ശര്‍മ്മയും ആക്രമിക്കപ്പെട്ടത്.
മര്‍ദനമേറ്റ വിനയ് ശര്‍മ്മയെ ന്യൂഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് അഭിഭാഷകന് അറിയിച്ചു. ജയിലില്‍ വിനയ് ശര്‍മ്മയ്ക്ക് നല്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരുന്നതായും അഭിഭാഷകന് ആരോപിക്കുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാള്‍ രക്തം ഛര്‍ദിക്കുന്ന അവസ്ഥയിലായിരുന്നു. നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായും അഭിഭാഷകന് പറഞ്ഞു. ഏതാനും ആഴ്ചകളായി ഇയാള്‍ക്ക് ചെറിയ അളവില്‍ വിഷം നല്‍കിയിരുന്നതായും അഭിഭാഷകന് ആരോപിച്ചു.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. തിഹാര്‍ ജയില്‍ അധികൃതരും സംഭവത്തെക്കുറിച്ചു പ്രതികരിച്ചില്ല. മാര്‍ച്ചിലാണ് കേസിലെ മുഖ്യപ്രതിയായ രാം സിംഗിനെ സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് റിപോര്‍ട്ടെങ്കിലും കൊലപ്പെടുത്തിയതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് ആരോപിക്കുന്നത്.
ഡിസംബര്‍ 16ന് ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസ് രാജ്യാന്തര തലത്തില്‍ ചര്‍ച്ചാ വിഷയമായിരുന്നു. പിന്നീട് 13 ദിവസത്തിനു സിംഗപ്പൂരിലെ ആശുപത്രിയില്‍ യുവതി മരിക്കുകയും ചെയ്തു.
SUMMARY: New Delhi: The lawyer of Vinay Sharma, an accused in the December 16 Delhi gang-rape case, claimed on Wednesday that his client is critical after being attacked in the Tihar Jail.
Keywords: National news, New Delhi, Lawyer, Vinay Sharma, Accused, December 16, Delhi gang-rape case, Claimed, Wednesday, Client, Critical, Attacked, Tihar Jail.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.