എ.എ.പിക്ക് വോട്ട് ചെയ്യാന്‍ മമതയുടെ ട്വീറ്റ്; സിപിഎമ്മിന്റെ വോട്ടും ആപ്പിന്

 


കൊല്‍ക്കത്ത: (www.kvartha.com 06/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി രംഗത്തെത്തി. ട്വിറ്ററിലോടെയാണവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന്റെ ആവശ്യവും തലസ്ഥാനത്തിന്റെ പുരോഗതിയും മുന്‍ നിര്‍ത്തി ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്നാണ് മമതയുടെ ആവശ്യം.

ഫെബ്രുവരി 7നാണ് ഡല്‍ഹി തിരഞ്ഞെടുപ്പ്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി വോട്ടുചെയ്യണമെന്നാണ് ഡല്‍ഹിയിലുള്ളവരോട് എനിക്ക് അപേക്ഷിക്കാനുള്ളത്. രാജ്യത്തിന്റെ ആവശ്യവും തലസ്ഥാനത്തിന്റെ പുരോഗതിയും ലക്ഷ്യമിട്ടാണിത് മമത ട്വീറ്റ് ചെയ്തു.

എ.എ.പിക്ക് വോട്ട് ചെയ്യാന്‍ മമതയുടെ ട്വീറ്റ്; സിപിഎമ്മിന്റെ വോട്ടും ആപ്പിന്കേന്ദ്ര സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും നിലപാടുകള്‍ സ്വീകരിച്ചുള്ള പാര്‍ട്ടിയാണ് തൃണമുല്‍ കോണ്‍ഗ്രസ്. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന ആഹ്വാനവുമായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും രംഗത്തെത്തി.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആകെ 15 മണ്ഡലങ്ങളിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. ബാക്കി 55 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്നാണ് വോട്ടര്‍മാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും സമാനമായ കാഴ്ചപ്പാടുകളാണുള്ളത്. കാരാട്ട് പറഞ്ഞു.

SUMMARY: In a surprise move, Trinamool Congress chief Mamata Banerjee on Thursday threw her support to the Aam Aadmi Party in the February 7 Delhi Assembly elections for the "greater need of the country and development in the capital".

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Pralash Karat, CPI(M), Mamata Banerji, Trinamul Congress,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia