വോട്ടിംഗ് മെഷീനുകള്‍ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുന്നു

 


ന്യൂഡല്‍ഹി: (www.kvartha.com 08/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നു. വോട്ടിംഗ് ദിനത്തില്‍ എതിര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ചാരായപണം വിതരണം തടസപ്പെടുത്താനും ആം ആദ്മി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു.

ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് എ.എ.പി നേതാക്കളും ട്വിറ്ററിലൂടെ ആശങ്കകള്‍ പങ്കുവെച്ചു. കേജരിവാളും അഷുതോഷുമാണ് ട്വിറ്ററില്‍ വോട്ടിംഗ് മെഷീനുകളുടെ സുരക്ഷിതത്വം ചോദ്യം ചെയ്തത്.

വോട്ടിംഗ് മെഷീനുകള്‍ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുന്നുവോട്ടെടുപ്പിനെ തുടര്‍ന്ന് നടത്തിയ എക്‌സിറ്റ് പോളില്‍ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. 38 മുതല്‍ 46 സീറ്റുകള്‍ വരെയാണ് എ.എ.പിക്ക് ലഭിക്കുക. ബിജെപിക്ക് 19 മുതല്‍ 27 വരെ സീറ്റുകളും കോണ്‍ഗ്രസിന് 3 മുതല്‍ 5 സീറ്റുകളും ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

67 ശതമാനം വോട്ടര്‍മാരാണ് ശനിയാഴ്ച ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10നാണ് ഫലപ്രഖ്യാപനം.

SUMMARY: The Aam Aadmi party is leaving no stone unturned to ensure that they emerge victorious in Delhi which went to polls on 70 Assembly seats on Saturday. After keeping a strict vigil on distribution of illegal liquor and money among the voters before the elections, the AAP volunteers are now guarding the premises EVM machines where the votes were recorded.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia