ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; 56 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി മുന്നില്‍; തൊട്ടുപിന്നാലെ 14 സീറ്റുമായി ബി ജെ പി
Feb 11, 2020, 11:40 IST
ന്യൂഡെല്‍ഹി: (www.kvartha.com 11.02.2020) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ 70 സീറ്റുകളില്‍ 56 സീറ്റുകളുമായി മുഖ്യമന്ത്രി കൈജ് രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ലീഡുചെയ്യുന്നു. തൊട്ടുപിന്നാലെ 14 സീറ്റുമായി പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി തിരിച്ചുവരവിന്റെ പാതയില്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റില്‍ ആണ് ഇക്കാര്യം പറയുന്നത്.
2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി മൂന്നു സീറ്റാണു നേടിയത്. 1998 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ആകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.
ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എ എ പി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 664 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിങ്. ഫെബ്രുവരി എട്ടിനാണ് ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
Keywords: Delhi election result LIVE: AAP leading in 56 seats, BJP in 14, says EC, News, New Delhi, Delhi-Election-2020, Result, Website, Election Commission, Politics, BJP, Congress, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.