ആം ആദ്മി ഹെല്പ് ലൈന്‍: കൈക്കൂലി വാങ്ങിയ പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

 


ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി വിരുദ്ധ ഹെല്പ് ലൈനിന്റെ സഹായത്തോടെ കൈക്കൂലി വാങ്ങിയ പോലീസുദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടി. വികാസ്പുരി പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ് അറസ്റ്റിലായത്. ഒരു വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. റിവോള്‍വര്‍ ലൈസന്‍സുമായി ബന്ധപ്പെട്ടാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സെക്രട്ടറി രാജേന്ദ്ര കുമാറാണ് വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ആം ആദ്മി ഹെല്പ് ലൈന്‍: കൈക്കൂലി വാങ്ങിയ പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍20,000 രൂപയാണ് വ്യവസായിയില്‍ നിന്നും പോലീസുദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ 10,000 നല്‍കാമെന്ന് വ്യവസായി സമ്മതിച്ചു. ആയിരം രൂപ ആദ്യം നല്‍കിയ ശേഷമാണ് വ്യവസായി ഒളിക്യാമറ ഓപ്പറേഷനുവേണ്ടി ആം ആദ്മി ഹെല്പ് ലൈനെ സമീപിച്ചത്. കഴിഞ്ഞ ദിവസം ബാക്കി തുകയായ 9000 രൂപ കൈമാറുന്നതിനിടയിലാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.
SUMMARY: New Delhi: A sub-inspector of Vikaspuri police station was arrested today by Delhi government's anti-corruption branch for allegedly taking bribe to recommend a revolver licence following a sting operation by a businessman.
Keywords: Aam Aadmi Party, AAP anti-corruption helpline, Arvind Kejriwal, Bribe, Corruption, Delhi police sting operation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia