മിനാ ദുരന്തം: മരിച്ച ഇന്ത്യക്കാരുടെ എണ്ണം 18 ആയി; 9 പേര്‍ ഗുജറാത്തികള്‍; മലയാളികള്‍ 4

 


ന്യൂഡല്‍ഹി: (www.kvartha.com 26.09.15) ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 18 ആയി. ഇതില്‍ 9 പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. 3 തമിഴ്‌നാട്ടുകാര്‍, തെലുങ്കാനയില്‍ നിന്ന് ഒരാള്‍, 4 മലയാളികള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇതുവരെ രണ്ട് മലയാളികള്‍ മരിച്ചുവെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ ശനിയാഴ്ച രാവിലെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായത്. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍ (33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ് എന്നിവരാണ് മരിച്ചത്.

മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51), പാലക്കാട് വടക്കുഞ്ചേരി പുതുക്കോട് മൈതാക്കര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62) എന്നിവരാണ് മരിച്ച മറ്റ് രണ്ട് മലയാളികള്‍.

മിനാ ദുരന്തം: മരിച്ച ഇന്ത്യക്കാരുടെ എണ്ണം 18 ആയി; 9 പേര്‍ ഗുജറാത്തികള്‍; മലയാളികള്‍ 4

കേന്ദ്ര വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനും അവരുടെ കുടുംബാംഗങ്ങളുമായി ബന്ധം സ്ഥാപിക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ദുരന്തത്തില്‍ 863 പേര്‍ക്കാണ് പരിക്കേറ്റത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹജ്ജ് പ്ലാന്‍ പുനപരിശോധിക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ദുരന്തം നടന്ന സ്ഥലത്ത് രണ്ട് വലിയ കൂട്ടം തീര്‍ത്ഥാടകര്‍ ഒരേസമയത്ത് എത്തിയതാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തീര്‍ത്ഥാടന പദ്ധതികളില്‍ സമുലമായ മാറ്റം വരുത്തുമെന്നാണ് സൂചന.

SUMMARY: The death of Indians in the stampede near Mecca during Haj has mounted to 18. Of the 18 Indian victims, nine hailed from Gujarat, three from Tamil Nadu and one each from Telangana and Kerala. Four others are yet to be identified.

Keywords: Mecca, Mina, Stampede, Indians, Kerala, Gujarat, Tamil Nadu,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia