Chicken Dish | 'കോഴി വിഭവത്തില്‍ ചത്ത എലി'; പാചകക്കാരനും ഹോടെല്‍ മാനേജര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

 


മുംബൈ: (www.kvartha.com) ഓര്‍ഡര്‍ ചെയ്ത കോഴി വിഭവത്തില്‍ എലിക്കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ റെസ്റ്റോറന്റിലെ മാനേജര്‍ക്കും ഷെഫിനും എതിരെ പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി അനുരാഗ് സിംഗും സുഹൃത്ത് അമിനും മുംബൈ ബാന്ദ്രയിലെ പഞ്ചാബി ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു.

രണ്ട് പേരും ബ്രെഡിനൊപ്പം ഒരു ചിക്കന്‍ കറിയും മട്ടണ്‍ താലിയും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണമെത്തിയപ്പോള്‍, വിഭവത്തില്‍ അസാധാരണമായതൊന്നും താന്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് സിംഗ് ചിക്കന്‍ കറി കഴിക്കാന്‍ തുടങ്ങി. എന്നാല്‍, കറിയിലെ മാംസത്തിന്റെ ഒരു ചെറിയ കഷണം അനുരാഗ് സിംഗ് കഴിച്ചപ്പോഴാണ് അത് ചിക്കന്‍ അല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായത്. പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതൊരു എലിക്കുട്ടിയാണെന്ന് മനസിലാക്കുകയായിരുന്നു. 

തുടര്‍ന്ന് ഹോട്ടല്‍ മാനേജരോട് പരാതിപ്പെട്ടപ്പോള്‍ ഇയാള്‍ അവ്യക്തമായ മറുപടിയാണ് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. റസ്റ്റോറന്റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രേവിയില്‍ പൊതിഞ്ഞ എലിക്കുട്ടിയെ കാണിക്കുന്ന ചിത്രങ്ങള്‍ ഇവര്‍ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു. 

ഇതേത്തുടര്‍ന്ന് സിംഗ് പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ റസ്റ്റോറന്റ് മാനേജര്‍ വിവിയന്‍ ആല്‍ബര്‍ട്ട് ഷികാവര്‍, അന്നത്തെ ഹോട്ടലിലെ ഷെഫ്, ചിക്കന്‍ വിതരണക്കാരന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Chicken Dish | 'കോഴി വിഭവത്തില്‍ ചത്ത എലി'; പാചകക്കാരനും ഹോടെല്‍ മാനേജര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്


Keywords: Dead rat in a chicken dish; The police registered a case against the cook and the hotel manager, Chicken Curry, Rat, Mumbai, Restaurant, Customer, Police, Punjabi food, Sunday, Night, Mutton, Complained, Inspection, Supplier, Charged, Case, News, Malayalam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia