12 കാരനായ മകനൊപ്പം അമ്മയുടെ അശ്ലീല ചുവയുള്ള നൃത്തം; എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്, യുവതിക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്ത് വനിതാ കമിഷനും

 


ന്യൂഡെല്‍ഹി: (www.kvartha.com 20.07.2021) പന്ത്രണ്ടുകാരനായ മകനൊപ്പം അമ്മയുടെ അശ്ലീല ചുവയുള്ള നൃത്തതിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഡെല്‍ഹിയില്‍ കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ ഡെല്‍ഹി വനിതാ കമിഷന്‍ കര്‍ശന നടപടിക്ക് ഉത്തരവിടുകയും, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

12 കാരനായ മകനൊപ്പം അമ്മയുടെ അശ്ലീല ചുവയുള്ള നൃത്തം; എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്, യുവതിക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്ത് വനിതാ കമിഷനും

ഡെല്‍ഹി സ്വദേശിയായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. 1,60,000 ഫോളോവേഴ്സും യുവതിക്കുണ്ട്. ഈ യുവതി മകനൊപ്പമുള്ള അശ്ലീല ചുവയുള്ള നൃത്തത്തിന്റെ വിഡിയോകള്‍ (Dance with Son) ഇന്‍സ്റ്റായില്‍ പങ്കുവെച്ചിരുന്നു. ഫോളോവേഴ്‌സിനെ കൂട്ടാന്‍ മകനൊപ്പം ഇത്തരത്തിലുള്ള നിരവധി വിഡിയോകള്‍ ഇവര്‍ പുറത്തിറക്കിയിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയകളില്‍ നിന്നും നീക്കം ചെയ്യാന്‍ കമിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

ഇത്ര ചെറുപ്പത്തില്‍ത്തന്നെ സ്വന്തം അമ്മ തന്നെ കുട്ടിയെ സ്ത്രീകളെ ഒരു വസ്തുവായി കാണാന്‍ പഠിപ്പിക്കുന്നുവെന്നാണ് വിഡിയോ ശ്രദ്ധയില്‍പെട്ട ഡെല്‍ഹി വനിതാ കമിഷന്റെ പ്രതികരണം. ഇത്തരമൊരു വിഡിയോ നിര്‍മിക്കുന്നതിലൂടെ കുട്ടിയുടെ ഉള്ളില്‍ തെറ്റായ ധാരണയാണ് വളര്‍ത്തുന്നതെന്നും ഇത് അമ്മ-മകന്‍ എന്ന പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കമിഷന്‍ ചൂണ്ടിക്കാട്ടി.
കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കമിഷന്‍ നിര്‍ദേശിച്ചു.

വിഡിയോ യുവതി ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കമിഷന്‍, കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനെ കുറിച്ചും കുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണമെന്നും നിര്‍ദേശിച്ചു. കുട്ടിക്ക് ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസിലാക്കി കൊടുക്കുകയും ഉപദേശിക്കുകയും ചെയ്യണമെന്നും കമിഷന്‍ പറയുന്നുണ്ട്.

ഒരു വശത്ത് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ നല്ലൊരു വേദിയാകുമ്പോള്‍ മറുവശത്ത് ചില ആളുകള്‍ പ്രശസ്തി നേടുന്നതിന് വേണ്ടി ഇത്തരത്തില്‍ ലജ്ജയുടെ പരിധി ലംഘിക്കുന്നുവെന്ന് കമിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി.

Keywords:  DCW seeks FIR against woman who uploaded video of 'controversial dance'  with son on social media, New Delhi, News, Woman, Police, Complaint, FIR, Child, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia