പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസിന്റെ ലൈംഗികാതിക്രമം; ബൂര്‍ഖ വലിച്ചുകീറി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിക്കുകയും ബുട്ടുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും പരാതി; പരിക്കുകള്‍ ഗുരുതരമെന്ന് ഡോക്ടര്‍; പുറത്തുനിന്നും അതിക്രമിച്ചെത്തിയ നൂറോളം പുരുഷന്‍മാരാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതെന്നും ആക്ഷേപം; സംഭവത്തില്‍ ഡെല്‍ഹി പൊലീസിനും കോളജിനും നോട്ടീസ് നല്‍കി വനിതാ കമ്മിഷന്‍

 


ന്യൂഡല്‍ഹി: (www.kvartha.com 11.02.2020) പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസിന്റെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് നേരെ പൊലീസ് ക്രൂരമായ ആക്രമണമാണ് അഴിച്ചു വിട്ടത്. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൗരത്വ വിഷയത്തില്‍ മൂന്നാം വട്ടവും ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പൊലീസിന്റെ ക്രൂരമായ അതിക്രമം നടന്നത്.

പത്തിലധികം വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകള്‍ പോലെ ആയിരുന്നു അതില്‍ പലതുമെന്നും ഗുരുതര പരിക്കുള്ളവരെ അല്‍ ഷിഫയിലേക്ക് മാറ്റേണ്ടിവന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസിന്റെ ലൈംഗികാതിക്രമം; ബൂര്‍ഖ വലിച്ചുകീറി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിക്കുകയും ബുട്ടുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും പരാതി; പരിക്കുകള്‍ ഗുരുതരമെന്ന് ഡോക്ടര്‍; പുറത്തുനിന്നും അതിക്രമിച്ചെത്തിയ നൂറോളം പുരുഷന്‍മാരാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതെന്നും ആക്ഷേപം; സംഭവത്തില്‍ ഡെല്‍ഹി പൊലീസിനും കോളജിനും നോട്ടീസ് നല്‍കി വനിതാ കമ്മിഷന്‍

ഒരു വനിത പോലീസ് ഓഫീസര്‍ താന്‍ ധരിച്ചിരുന്ന ബുര്‍ഖ വലിച്ച് കീറുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. 'എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പൊലീസുകാര്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടി. ഒരു വനിതാ പൊലീസുകാരി എന്റെ ബുര്‍ഖ വലിച്ചുകീറി, എന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഒരു ലാത്തി ഉപയോഗിച്ച് അടിച്ചു' എന്നും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് മാര്‍ച്ച് തുടരാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി എ എക്കെതിരെ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന ഷാഹീന്‍ ബാഗ് സമരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഷാഹീന്‍ ബാഗിന് പുറമെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമാണ് ജാമിഅ സര്‍വകലാശാല.

അതിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് ഗാര്‍ഗി കോളജില്‍ സാംസ്‌ക്കാരിക പരിപാടിക്കിടെ ഗേറ്റ് കടന്ന് അതിക്രമിച്ചെത്തിയ പുരുഷന്‍മാര്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്. ലഹരി കഴിച്ചാണ് ഇവര്‍ കോളജിനുള്ളില്‍ അതിക്രമിച്ച് കയറിയത്. പൊലീസ് ഗേറ്റ് അടച്ചെങ്കിലും യുവാക്കള്‍ ബലം പ്രയോഗിച്ച് അകത്തുകടക്കുകയായിരുന്നു.

ഇവര്‍ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പല പെണ്‍കുട്ടികള്‍ക്കും ക്രൂരമായ ലൈംഗികാതിക്രമണത്തിനാണ് ഇരയായത്. എന്നാല്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടികാണിക്കുന്നതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡെല്‍ഹി പൊലീസിനും ഗാര്‍ഗി കോളജിനുമെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാനും ശിക്ഷ നല്‍കാനുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

Keywords:  DCW issues notices to Delhi Police, Gargi College over molestation of students, New Delhi, News, Police, Molestation, Injured, Attack, Parliament, Notice, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia