ഇതൊരു ചെറിയ സംഭവമല്ലേ? ദാദ്രി കൊലയെക്കുറിച്ച് പ്രധാനമന്ത്രി എന്ത് പറയാനാണെന്ന് കേന്ദ്രമന്ത്രി; ഗോവധം അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ സംഭവങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ്

 


ന്യൂഡല്‍ഹി: (www.kvartha.com 05.10.2015) ഗോ മാംസ കച്ചവടം യുപിയില്‍ പുഷ്ടിപ്രാപിക്കുകയാണെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യന്‍. മുസാഫര്‍ നഗര്‍ എം.പിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമാണ് സഞ്ജീവ്.

അഖിലേഷ് യാദവ് സര്‍ക്കാര്‍ തക്കസമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദാദ്രി സംഭവം ഇനിയും ആവര്‍ത്തിക്കുമെന്നും സഞ്ജീവ് പറഞ്ഞു.

അഖിലേഷ് സര്‍ക്കാര്‍ ഗോവധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കും. യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

നിസാര സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്ത് പറയാനാണെന്നും ഇദ്ദേഹം ചോദിച്ചു. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

യുപിയില്‍ ഓരോ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോഴും പ്രധാനമന്ത്രിക്ക് പ്രതികരിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.

ഇതൊരു ചെറിയ സംഭവമല്ലേ? ദാദ്രി കൊലയെക്കുറിച്ച് പ്രധാനമന്ത്രി എന്ത് പറയാനാണെന്ന് കേന്ദ്രമന്ത്രി; ഗോവധം അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ സംഭവങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ്


SUMMARY: In an interview to Rahul Kanwal in Aaj Tak's Seedhi Baat, BJP MoS and Muzaffarnagar MP Sanjeev Balyan said that cow slaughter industry is flourishing in Uttar Pradesh and if the Akhilesh government doesn't act, more incidents like Dadri can happen.

Keywords: Dadri incident, Murder, Muhammed Aqlaq, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia