ദാദ്രി: നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ച ഹിന്ദു രക്ഷക് ദളിനെതിരെ കേസ്

 


ബിഷറ: (www.kvartha.com 05.10.2015) ദാദ്രിയില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ച ഹിന്ദു രക്ഷക് ദളിനെതിരെ കേസെടുക്കാന്‍ ഗ്രേറ്റര്‍ നോയിഡ ജില്ല കളക്ടര്‍ ഉത്തരവിട്ടു. നിരോധനാജ്ഞ ലംഘിച്ച് ഞായറാഴ്ച ദാദ്രിയില്‍ സംഘടന പ്രവര്‍ത്തകര്‍ കൂട്ടം കൂടിയതിനെ തുടര്‍ന്നാണ് കേസ്.

നൂറ്റി നാല്പത്തിനാലാം വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ദാദ്രിയില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് കുറ്റകരമാണ്.

സെപ്റ്റംബര്‍ 28നാണ് ബീഫ് കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന 50കാരനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ഇതേ തുടര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ ദാദ്രി സന്ദര്‍ശിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷത്തിലൂടെ വോട്ടുകള്‍ സമ്പാദിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമങ്ങള്‍.

ഞായറാഴ്ച 144മ് വകുപ്പ് മറികടന്ന് ഹിന്ദു രക്ഷക് ദള്‍ ദാദ്രിയില്‍ വാഹന റാലി സംഘടിപ്പിച്ചിരുന്നു. അഖ്‌ലാഖ് വധവുമായി ബന്ധപ്പെട്ട് 8 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 200 പേരടങ്ങുന്ന ജനക്കൂട്ടമാണ് അഖ്‌ലാഖിന്റെ കുടുംബത്തെ ആക്രമിച്ച് അദ്ദേഹത്തെ മര്‍ദ്ദിച്ച് കൊന്നത്. അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനും മര്‍ദ്ദനമേറ്റിരുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

ദാദ്രി: നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ച ഹിന്ദു രക്ഷക് ദളിനെതിരെ കേസ്


SUMMARY: The Greater Noida district administration on Monday ordered a First Information Report (FIR) against a group called the Hindu Rakshak Dal for visiting the restive Bishara village in Dadri on Sunday in violation of Section 144 of the Indian Penal Code which prohibits a gathering of more than four people at one place.

Keywords: Dadri incident, Murder, Muhammed Aqlaq, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia