പുതുവര്‍ഷം മുതല്‍ വിവിഐപി സുരക്ഷാ സംഘത്തില്‍ കമാന്‍ഡോകളായി ഇനി വനിതകളും; ആദ്യഘട്ടത്തില്‍ 32 പേരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം

 



ന്യൂഡെല്‍ഹി: (www.kvartha.com 23.12.2021) ഇനി പുതുവര്‍ഷം മുതല്‍ വിവിഐപി സുരക്ഷാ സംഘത്തില്‍ കമാന്‍ഡോകളായി വനിതാ സൈനികരും. വിവിഐപികളുടെ ഔദ്യോഗിക വസതികളിലും യാത്രകളിലും വനിതാ കമാന്‍ഡോകള്‍ ഇനി സുരക്ഷ ഒരുക്കും. ആദ്യഘട്ടത്തില്‍ 32 വനിതകളെ കമാന്‍ഡോകളായി നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 

പുരുഷ കമാന്‍ഡോകള്‍ക്ക് തുല്ല്യമായി സുരക്ഷ ഒരുക്കാനുള്ള ആയുധങ്ങള്‍ വനിതാ കമാന്‍ഡോകള്‍ക്കും നല്‍കും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തമാസം ആദ്യം പല നേതാക്കളുടെയും യാത്രകള്‍ തുടങ്ങും. ആ യാത്രകളില്‍ വനിതാ സൈനികര്‍ ഉള്‍പെട്ട കമാന്‍ഡോ സംഘമാകും അവര്‍ക്ക് സുരക്ഷ നല്‍കുക. 

പുതുവര്‍ഷം മുതല്‍ വിവിഐപി സുരക്ഷാ സംഘത്തില്‍ കമാന്‍ഡോകളായി ഇനി വനിതകളും; ആദ്യഘട്ടത്തില്‍ 32 പേരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം




സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമീഷന്‍ ഉറപ്പാക്കിയ സുപ്രീംകോടതി വിധി പ്രതിരോധ സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തന്നെയാണ് തുടക്കമിട്ടത്. അതിന് പിന്നാലെ ജമ്മുകശ്മീരിലെ സുരക്ഷയ്ക്ക് കേന്ദ്ര സേനകള്‍ വനിതാ സൈനികരെയും ഉള്‍പെടുത്തി. അതിനൊപ്പമാണ് വിവിഐപി സുരക്ഷാ സംഘത്തിലും വനിതാ കമാന്‍ഡോകള്‍ വരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി വിവിഐപികളുടെ ഇസഡ് പ്ലസ് സുരക്ഷാ സംഘത്തിലാണ് വനിതാ കമാന്‍ഡോകളെയും നിയോഗിക്കുന്നത്.

Keywords:  News, National, India, New Delhi, Soldiers, Security, CRPF women commandos in VIP security teams soon
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia