ഹസാരെ സംഘത്തില്‍ ചക്കളത്തില്‍പ്പോര്

 


ഹസാരെ സംഘത്തില്‍ ചക്കളത്തില്‍പ്പോര്
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പാതിവഴിയില്‍ തെറ്റിപ്പിരിഞ്ഞ അണ്ണാ സാരെ സംഘത്തില്‍ തമ്മിലടി. ഇരുസംഘവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്ന് വാക് ശരങ്ങളുതിര്‍ക്കുന്നു. ഹസാരെയുടെ തീരുമാനത്തില്‍ ഞെട്ടലും അതൃപ്തിയും പ്രകടിപ്പിച്ച് അരവിന്ദ് കെജ്രിവാളാണ് ആദ്യം രംഗത്തെത്തിയത്. ഇതേസമയം ഹസാരെയ്ക്ക് പിന്തുണയുമായി കിരണ്‍ ബേദിയും രംഗത്തെത്തുകയും ചെയ്തു.

കെജ്രിവാള്‍ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹസാരെയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവും ദൗര്‍ഭാഗ്യകരവും ദുഃഖകരവുമായ നീക്കമെന്നാണ് തീരുമാനത്തെ കെജ്രിവാള്‍ വിശേഷിപ്പിച്ചത്. അണ്ണാ ഹസാരെ ഞങ്ങള്‍ക്കു ഗുരുവാണ്, പിതാവുമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളും ആശയങ്ങളും ഞങ്ങളുടെ ഹൃദയത്തിലാണ് നിറഞ്ഞിരിക്കുന്നത്, പോസ്റ്ററുകളിലും ബാനറുകളിലുമല്ല. അഴിമതി വിരുദ്ധ പോരാട്ടത്തിന് അദ്ദേഹം അടിത്തറയിട്ട ആശയങ്ങള്‍ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലും സ്വീകരിക്കുക കെജ്രിവാള്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച് ജനാഭിപ്രായം രൂപീകരിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളെ ആശ്രയിച്ചത് ഹസാരെയുടെ നിര്‍ദേശപ്രകാരമായിരുന്നെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ചതു തന്റെ നിര്‍ദേശപ്രകാരമല്ലെന്നു ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലാകട്ടെ കെജ്രിവാള്‍ അനുകൂലികളുടെ അണ്ണാ വിരുദ്ധ പരാമര്‍ശങ്ങള്‍ വ്യാപകമായിട്ടുണ്ട്.

മഹരാഷ്ട്ര സദനിലാണ് ഹസാരെ സംഘാംഗങ്ങള്‍ യോഗം ചേര്‍ന്നത്. കിരണ്‍ ബേദിയടക്കമുള്ള പ്രമുഖര്‍ യോഗത്തിനെത്തി. യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഹസാരെ ആരെയും വിമര്‍ശിക്കാന്‍ തയാറായില്ല. ഒരുകൂട്ടര്‍ രാഷ്ട്രീയ വഴി സ്വീകരിക്കുമ്പോള്‍, മറ്റുള്ളവര്‍ പഴയതുപോലെ നീങ്ങും. രണ്ടും അഴിമതി വിരുദ്ധ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഹസാരെ പറഞ്ഞു. സുശക്തമായ ലോക്പാലിന് പ്രസ്ഥാനം ശക്തിപ്പെടുത്തുമെന്ന് ഒപ്പമുണ്ടായിരുന്ന കിരണ്‍ ബേദി. വികേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്.

keywords: Hazare, Kejriwal, National, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia