ജോഗീന്ദര്‍ ശര്‍മയ്ക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്‌

 


ജോഗീന്ദര്‍ ശര്‍മയ്ക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്‌
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും 2007-ലെ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്‍ ടീമംഗവുമായ ജോഗീന്ദര്‍ ശര്‍മയ്ക്ക് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ന്യൂഡല്‍ഹിയില്‍ വച്ചാണ്‌ അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശര്‍മയെ പശ്ചിം വിഹാറിലെ ബാലാജി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ജോഗീന്ദര്‍ ശര്‍മയും ഹരിയാണ ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സുഹൃത്തുംകൂടി യാത്രചെയ്യവെ, എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോഗീന്ദറാണ്‌  കാറോടിച്ചിരുന്നത്
English Summary 
New Delhi: Haryana cricketer Joginder Sharma met with an accident on Thursday morning when an SUV hit his Maruti Swift Dzire in Southwest Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia