മോഡിയുടെ റാലിക്ക് വേണ്ടി ശവദാഹം നടത്തുന്നത് തടഞ്ഞു; പ്രതിഷേധം വ്യാപകം

 


ചണ്ഡിഗഡ്: (www.kvartha.com 11.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചണ്ഡിഗഡിലെ റാലിക്ക് മുന്നോടിയായി വാഹനം പാര്‍ക്ക് ചെയ്യാന്‍ ശവപ്പറമ്പിനെ ഉപയോഗിച്ചതില്‍ വ്യാപക പ്രതിഷേധം. ശ്മശാനത്ത് മൃതദേഹം സംസ്‌ക്കരിക്കാനെത്തിയ പ്രദേശവാസികളാണ് പ്രതിഷേധം അറിയിച്ചത്.

മോഡി സന്ദര്‍ശനം നടത്തുന്ന ദിവസം ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനെത്തിയ പ്രദേശവാസികളെ സന്ദര്‍ശനത്തിനുശേഷം മൃതദേഹം സംസ്‌ക്കരിച്ചാല്‍ മതിയെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ കൊണ്ടുവന്ന മൃതദേഹവുമായി ജനങ്ങള്‍ക്ക് മണിക്കൂറുകളോളമാണ് കാത്തുനിക്കേണ്ടതായി വന്നത്.

സുരക്ഷാകാരണങ്ങളാല്‍ ജനങ്ങളെ മണിമജ്‌രയിലെ സെക്ടര്‍ 25ലുള്ള ശവപ്പറമ്പിലേക്ക് കടത്തി വിടാന്‍ അധികൃതര്‍ തയ്യാറായില്ല. കുറച്ച് മണിക്കൂര്‍ സമയത്തേക്ക് ചടങ്ങുകള്‍ നീട്ടി വയ്ക്കണമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടത്. റാലിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി പോയ ശേഷം ജനങ്ങള്‍ക്ക് മൃതദേഹം സംസ്‌കരിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. അതേ സമയം, ഭരണകൂടം തങ്ങളെ  ബുദ്ധിമുട്ടിക്കുകയാണെന്നാണ്  ജനങ്ങളുടെ ആരോപണം. മാത്രമല്ല ശവപ്പറമ്പിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്ന് കാട്ടി ഭരണകൂടം നേരത്തേ നോട്ടീസ് നല്‍കണമായിരുന്നെന്നും പ്രദേശവാസികളിലൊരാള്‍ ആരോപിച്ചു.

പ്രധാനമന്ത്രി സംസാരിക്കുന്ന വേദിയുടെ സമീപത്തായാണ് സെക്ടര്‍ 25ലുള്ള ശവപ്പറമ്പ്
സ്ഥിതിചെയ്യുന്നത്. റാലിയില്‍ പങ്കെടുക്കാനെത്തുന്ന ജനങ്ങള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശവപ്പറമ്പിലാണ് സംവിധാനം ഒരുക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമാര്‍ഗത്തിലൂടെ മോഡിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകേണ്ടതിനാല്‍ വാഹനഗതാഗതം വഴിതിരിച്ചു വിടാന്‍ ചണ്ഡിഗഡ് ട്രാഫിക് പോലീസ് ഉത്തരവിട്ടിട്ടുണ്ട്.

മോഡിയുടെ റാലിക്ക് വേണ്ടി ശവദാഹം നടത്തുന്നത് തടഞ്ഞു; പ്രതിഷേധം വ്യാപകം


Also Read:
ഖത്തറിലേക്ക് പോവുകയായിരുന്ന യുവാവിന്റെ കയ്യില്‍ പലഹാരപൊതിയില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

Keywords:  Cremation ground turns parking lot for PM Modi's Chandigarh rally, Vehicles, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia