കോവിഡ് ബാധിച്ചവര്‍ കിടക്കുന്നത് സ്റ്റോര്‍ റൂമിലും തറയിലും, ഓക്സിജെന് ലഭിക്കാതെ മരിച്ചത് 71 രോഗികള്‍; ഗോവ മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
May 14, 2021, 19:13 IST
പനാജി: (www.kvartha.com 14.05.2021) ഗോവ മെഡികല്‍ ആന്‍ഡ് കോളജ് ആശുപത്രിയില്‍ നിന്ന് പുറത്തു വന്നത് കോവിഡ് രോഗികള്‍ സ്റ്റോര്‍ റൂമിലും തറയിലും കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ആശുപത്രിയില്‍ ഇതുവരെ ഓക്സിജെന് ലഭിക്കാതെ 71 രോഗികള്‍ മരിച്ചു. സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത് ഇന്ത്യ ടുഡേയാണ്.
സംസ്ഥാനത്തെ പ്രധാന കോവിഡ് ആശുപത്രിയായ ഗോവ മെഡികല്‍ ആന്‍ഡ് കോളജില്‍ വ്യാഴാഴ്ച്ച ഓക്സിജെന്റെ കുറവ് മൂലം 15 രോഗികള്‍ മരിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചയും ഓക്സിജെന് കുറവ് മൂലം 26 രോഗികള്‍ മരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയടക്കം ആശുപത്രി സന്ദര്‍ശിച്ചു.
വിഷയത്തില്‍ ആശുപത്രിക്ക് താങ്ങാവുന്നതിലും അധികം രോഗികളാണ് എത്തുന്നതെന്നാണ് അധികൃതരുടെ വാദം. ആശുപത്രിയില്‍ മതിയായ സ്റ്റാഫുകളില്ലെന്നും വിമര്‍ശനമുയര്‍ന്നു.
രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഗോവയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 51 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. മിക്ക ആശുപത്രികളും നിറഞ്ഞിരിക്കുകയാണെന്നുമാണ് പുറത്തു വരുന്ന റിപോര്‍ടുകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.