കോവിഡിനെ ചെറുകുന്നതിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന 7 കാര്യങ്ങൾ
May 7, 2021, 15:10 IST
ന്യൂഡെൽഹി: (www.kvartha.com 07.05.2021) കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. ഈ സമയത്ത് കോവിഡിനെ ചെറുക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതിലൂടെ കൊറോണ വൈറസിനെ മാത്രമല്ല മറ്റേത് രോഗങ്ങള്‍ ചെറുക്കാനും സഹായിക്കും. എന്നാൽ ഇപ്പോഴിതാ പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നു.
1. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ഉള്‍പെടുത്തുകന്നത് ഏറെ പ്രധാനപെട്ട കാര്യമാണ്. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും രോഗപ്രതിരോധ ശേഷി നല്‍കുന്നു. മാത്രമല്ല, വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ചയെ സഹായിക്കുന്നു.
2. മോര്, തൈര് എന്നിവയെല്ലാം പ്രോബയോടിക്‌സ് ഉറവിടമാണ്. നല്ല ബാക്ടീരിയകളുടെ വളര്‍ചയ്ക്കു സഹായിക്കുകയും ദോഷം ബാക്ടീരിയകളെ ഒഴിവാക്കാനും ഇത് ഗുണം ചെയ്യും.
3. ധാരാളം ചൂടുവെള്ളം കുടിക്കുവാനും ആയുഷ് മന്ത്രാലയം നിർദേശിക്കുന്നു. ചൂടുവെള്ളത്തിൽ ഒരു നുള്ള് ഉപ്പും മഞ്ഞളും ചേർത്ത് കുടിക്കുന്നത് അണുബാധയെ ചെറുക്കാൻ സഹായകമാണ്.
4. എളുപ്പം ദഹിക്കാവുന്ന ഭക്ഷണങ്ങൾ കഴിക്കുക. മഞ്ഞൾ, ജീരകം, മല്ലി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കുക. നെല്ലിക്ക ജ്യൂസായോ വെറുതെയോ കഴിക്കുന്നത് ശീലമാക്കുക എന്നും ആയുഷ് മന്ത്രാലയം പറഞ്ഞു.
5. യോഗാസനങ്ങളും പ്രാണായാമങ്ങളും ധ്യാനവും പ്രതിദിനം 30 മിനിറ്റെങ്കിലും ചെയ്യാൻ ശ്രമിക്കുക. പകൽ ഉറങ്ങുന്നത് ഒഴിവാക്കുക, രാത്രിയിൽ ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുക.
6. വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളത്തിൽ 20 ഗ്രാം ചവനപ്രാശ് രണ്ട് തവണ കഴിക്കുക. ഇത്
പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ശീലമാക്കണം
7. കറുവാപ്പട്ട, ഇഞ്ചി, കുരുമുളക് എന്നിവ ചേർത്ത പാനീയം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റുകയും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും.
Keywords: News, National, COVID-19, Corona, India, AYUSH Ministry, Dietary Tips, COVID-19: AYUSH Ministry Recommends Dietary Tips - Find It Here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.