ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ തെഹല്‍ക്ക റിപോര്‍ടറായിരുന്ന കെ.കെ ഷാഹിനക്ക് മടിക്കേരി സോംവാര്‍പേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുടക് സ്വദേശി എം.രവിയുടെ പേരിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസ് മാര്‍ച്ച് 30 ലേക്ക് മാറ്റി. സ്‌ഫോടനക്കേസില്‍ സാക്ഷികളായ യോഗാനന്ദ്, റഫീഖ് എന്നിവരെ ഭീഷണപ്പെടുത്തി മൊഴി മാറ്റിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരിലാണ് ഷാഹിനക്കെതിരെ കേസെടുത്തത്. ഷാഹിനക്കെതിരെ സമാനമായ മറ്റൊരു കേസ് മടിക്കേരി പോലീസുംരജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഷാഹിന ജാമ്യാപേക്ഷ നല്‍കും.
കോടതിയിലേക്ക് പോകുന്നതിനിടെ ഷാഹിനയുടെ ജാമ്യക്കാരനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിരുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ബംഗളൂരു സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നതിനു തെളിവായി കര്‍ണാടക പൊലീസ് സമര്‍പ്പിച്ച സാക്ഷി മൊഴി വ്യാജമാണെന്ന വിവരം തെഹല്‍ക്കയിലൂടെ പുറത്തുവിട്ടതാണ് ഷാഹിനയ്‌ക്കെതിരെ കേസെടുക്കാന്‍ കര്‍ണാടക പോലീസിനെ പ്രേരിപ്പിച്ചത്.ഷാഹിനയ്‌ക്കെതിരെ കഴിഞ്ഞമാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കല്‍, ഗൂഢാലോചന, സാക്ഷികളെ സ്വാധീനിക്കല്‍, പ്രോസിക്യൂഷനെതിരെ മൊഴി നല്‍കാന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഷാഹിനയ്‌ക്കെതിരെയുള്ള കുറ്റപത്രത്തില്‍ വിവരിച്ചിരിക്കുന്നത്.
Summary: Bail for Shahina Journalist Shahina K K was granted bail by Somwarpet magistrate Jithendra Nath in Bangalore amidst protests by Hindu fundamentalists. The case is postponed to March 30.
Keywords: K.K.Shahina, Tehelka, Repoter, Madikkeri, Kudaku, Bangalore, Police, Court, Case, Complaint, Karnataka, PDP, Abdul Nasar Madani, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.