മക്കളില്ല: ദമ്പതികള്‍ കോടികളുടെ സ്വത്ത് കുരങ്ങിന് നല്‍കി

 


റായ് ബറേലി: (www.kvartha.com 18/02/2015) മക്കളില്ലാത്ത ദമ്പതികള്‍ തങ്ങളുടെ കോടിക്കണക്കിന് വരുന്ന സ്വത്ത് ദത്തെടുത്തു വളര്‍ത്തുന്ന കുരങ്ങിന് നല്‍കി. ഉത്തര്‍പ്രദേശിലെ റായ് ബറേലി സ്വദേശികളായ സവിഷ്ട - ബ്രജീഷ് ദമ്പതികളാണ് തങ്ങളുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കുരങ്ങിന് നല്‍കിയിരിക്കുന്നത്. 'ചുന്‍മുന്‍' എന്നാണ് ഇവര്‍ തങ്ങളുടെ ദത്തുപുത്രനായ കുരങ്ങനിട്ടിരിക്കുന്ന പേര്.

മക്കളില്ലാത്ത ദമ്പതികള്‍ക്ക് അനുഗ്രഹമായി ലഭിച്ചതാണ് ചുന്‍മുനിനെ. ഒരിക്കല്‍ വനത്തിലെത്തിയ സവിഷ്ട കാഴ്ച കാണുന്നതിനിടെ ഒരു അമ്മ കുരങ്ങ് വളരെ ഉയരത്തില്‍ നിന്നും താഴെ വീഴുന്നത് കണ്ടു. വീഴ്ചയില്‍ അമ്മക്കുരങ്ങ് ചത്തുപോയി. എന്നാല്‍ അതിന്റെ നെഞ്ചത്ത് അടക്കിപ്പിടിച്ചിരുന്ന കുഞ്ഞു കുരങ്ങിന് പോറല്‍ പോലും ഏറ്റിരുന്നില്ല. ഇത് കാണാനിടയായ സവിഷ്ടയ്ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഭര്‍ത്താവ് ബ്രജീഷിന്റെ അനുവാദത്തോടെ ഇവര്‍ കുരങ്ങനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മക്കളില്ല: ദമ്പതികള്‍ കോടികളുടെ സ്വത്ത് കുരങ്ങിന് നല്‍കിചുന്‍മുന്‍ എന്ന് പേരിട്ട് അവര്‍ കുഞ്ഞ് കുരങ്ങനെ സ്വന്തം മകനെപോലെ സ്‌നേഹിച്ചു. അതുപോലെത്തന്നെയാണ് ചുന്‍മുന്‍ തിരിച്ചും. ബ്രജീഷ് - ദമ്പതികളുടെ വീടിന് പേരിട്ടിരിക്കുന്നതും 'ചുന്‍മുന്‍ ഹൗസ്' എന്നാണ്.

എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ സകല സ്വത്തുക്കള്‍ക്കും അവകാശിയായി ഇവര്‍ ചുന്‍മുന്നിനെ പ്രഖ്യാപിക്കുകയായിരുന്നു. എഴുപത് ലക്ഷം രൂപ വിലയുള്ള വീടും 200 യാര്‍ഡ് സ്ഥലവും ദശലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് അക്കൗണ്ടുകളുമാണ് ഇവര്‍ തങ്ങളുടെ കാലശേഷം ചുന്‍മുനിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആളുകള്‍ തങ്ങളുടെ  തീരുമാനത്തെ അന്ധവിശ്വാസമെന്ന് വിളിച്ച് കളിയാക്കുമെങ്കിലും ചുന്‍മുന്‍
ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമാണെന്നാണ്  ബ്രജേഷ് പറയുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Couple from Raebareli will leave property worth millions to ‘Chunmun’ the monkey, House, Husband, Son, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia