കോര്‍പ്പറേറ്റ് ചാരന്മാരെ വെറുതെ വിടില്ലെന്ന് രാജ്‌നാഥ് സിംഗ്; ഡല്‍ഹി പോലീസിനെ അഭിനന്ദിച്ച് കേജരിവാള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 21/02/2015) കോര്‍പ്പറേറ്റ് ചാരവൃത്തിയുമായി ബന്ധപ്പെട്ട ഒരാളെ പോലും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് പേരെ കൂടി ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു.

പഴയ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു സൈകിയ, കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന പ്രേയസ് ജെയിന്‍ എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥന്‍ ആഷാറാം, സഹോദരന്‍ ലല്‍ട്ട പ്രസാദ്, മകന്‍ രാകേഷ് കുമാര്‍, മറ്റൊരു ഉദ്യോഗസ്ഥന്‍ ഈശ്വര്‍ സിങ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്.

കോര്‍പ്പറേറ്റ് ചാരന്മാരെ വെറുതെ വിടില്ലെന്ന് രാജ്‌നാഥ് സിംഗ്; ഡല്‍ഹി പോലീസിനെ അഭിനന്ദിച്ച് കേജരിവാള്‍അതേസമയം ചാരവൃത്തി നടത്തിയവരെ അറസ്റ്റുചെയ്ത ഡല്‍ഹി പോലീസിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രശംസിച്ചു. ട്വിറ്ററിലൂടെയാണദ്ദേഹം പ്രശംസ അറിയിച്ചത്. അതേസമയം രേഖകള്‍ ചോര്‍ത്തി മുതലെടുക്കുന്ന ഉന്നതരിലേയ്ക്കും അന്വേഷണം എത്തണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.

നേരത്തേ ഡല്‍ഹി പോലീസുമായി രസകരമല്ലാത്ത ബന്ധത്തിലായിരുന്നു ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടിയുടെ പ്രഥമ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹി പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാള്‍ ധര്‍ണ നടത്തിയിരുന്നു.

SUMMARY: Union Home Minister on Saturday asserted no guilty person would be spared in corporate espionage scandal. Speaking for the first time on the scandal, Rajnath Singh said, "Should be commended that we found out that this was happening, the culprits will be punished."

Keywords: Corporate Espionage, Union Home Minister, Rajnath Singh, Arvind Kejriwal, Delhi CM,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia