കൊറോണ വൈറസ് മഹാമാരിയെ മനുഷ്യന്‍ അതിജീവിക്കുകതന്നെ ചെയ്യും; വിവിധ മേഖലകളിലുള്ളവരുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
Apr 18, 2020, 16:36 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.02.2020) കൊറോണ വൈറസ് മഹാമാരിയെ മനുഷ്യന്‍ അതിജീവിക്കുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് കൊറോണ വൈറസിനെതിരായി വിവിധ മേഖലകളിലുള്ളവരുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മോദിയുടെ അഭിപ്രായ പ്രകടനം.
കൊവിഡ് 19ന് എതിരെ ലോകം ഒറ്റക്കെട്ടായി പോരാടുകയാണ്. തീര്‍ച്ചയായും മനുഷ്യര്‍ ഈ മഹാമാരിയെ അതീജീവിക്കുകതന്നെ ചെയ്യും, മോദി ട്വിറ്ററില്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ ഈ പരാമര്‍ശം.
കൊവിഡ് 19ന് എതിരെ പോരാടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വിറ്റ്സര്‍ലാന്‍ഡിലെ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ 1000 മീറ്ററോളം വലിപ്പത്തില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യം പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ്.
ഇതുകൂടാതെ, കോറോണ വൈറസിനെതിരായി വിവിധ വകുപ്പുകളും മന്ത്രിമാരും നടത്തുന്ന പോരാട്ടങ്ങളെയും ലോക്ക്ഡൗണില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ചുകൊണ്ടും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു. ഇത്തരമൊരു ആപല്‍സന്ധിയിലും അവര്‍ നിരന്തരം ജനങ്ങളെ സഹായിക്കുന്നു', എന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിനോടുള്ള പ്രതികരണമായി മോദി കുറിച്ചു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് യാത്രാ തീവണ്ടികള്‍ റദ്ദാക്കിയെങ്കിലും റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നായിരുന്നു പിയൂഷ് ഗോയലിന്റെ ട്വീറ്റ്. രാജ്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനായി ആത്മസമര്‍പ്പണവും കഠിനാധ്വാനവും സൂക്ഷ്മമായ ആസൂത്രണവുമാണ് റെയില്‍വേ കാഴ്ചവെക്കുന്നതെന്നും പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

The world is fighting COVID-19 together.— Narendra Modi (@narendramodi) April 18, 2020
Humanity will surely overcome this pandemic. https://t.co/7Kgwp1TU6A
ലോക്ക്ഡൗണിനെ തുടര്‍ന്ന് യാത്രാ തീവണ്ടികള്‍ റദ്ദാക്കിയെങ്കിലും റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നായിരുന്നു പിയൂഷ് ഗോയലിന്റെ ട്വീറ്റ്. രാജ്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനായി ആത്മസമര്‍പ്പണവും കഠിനാധ്വാനവും സൂക്ഷ്മമായ ആസൂത്രണവുമാണ് റെയില്‍വേ കാഴ്ചവെക്കുന്നതെന്നും പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
Keywords: Coronavirus: Humanity will overcome pandemic, says PM Narendra Modi as he hails ministries for helping people in lockdown, New Delhi, News, Politics, Twitter, Flag, Prime Minister, Narendra Modi, Railway, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.