Controversy | കുടുംബമുണ്ട്, പരാതി നല്‍കരുത്, കരഞ്ഞ് പറഞ്ഞ് എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച യാത്രക്കാരന്‍; അറസ്റ്റ് ഒഴിവാക്കാന്‍ മാപ്പപേക്ഷിച്ചുവെന്നും റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞദിവസങ്ങളില്‍ എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ മദ്യപിച്ച യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി മാപ്പപേക്ഷിച്ചുവെന്ന വാര്‍ത്തയാണ് .
നവംബര്‍ 26ന് ന്യൂയോര്‍ക് ഡെല്‍ഹി വിമാനത്തിലാണ് ബിസിനസ് ക്ലാസില്‍ യാത്രക്കാരിയുടെ മേല്‍ മദ്യലഹരിയിലായിരുന്ന മുംബൈ വ്യാപാരി ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത്. വിമാനത്തിലുണ്ടായ അതിക്രമം വിവരിച്ച് എയര്‍ ഇന്‍ഡ്യ ഗ്രൂപ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി കത്തെഴുതുകയും ചെയ്തിരുന്നു.
Aster mims 04/11/2022

Controversy | കുടുംബമുണ്ട്, പരാതി നല്‍കരുത്, കരഞ്ഞ് പറഞ്ഞ് എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച യാത്രക്കാരന്‍; അറസ്റ്റ് ഒഴിവാക്കാന്‍ മാപ്പപേക്ഷിച്ചുവെന്നും റിപോര്‍ട്

എന്നാല്‍ ജനുവരി നാലിനാണ് എയര്‍ ഇന്‍ഡ്യ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. യാത്രക്കാരി പരാതി പിന്‍വലിച്ചതിനാലാണു പൊലീസിനു കൈമാറാതിരുന്നതെന്ന് എയര്‍ ഇന്‍ഡ്യ അറിയിച്ചു. ശങ്കര്‍ മിശ്ര യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ചപ്പോള്‍ അടുത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ഇയാളെ സ്ഥലത്തുനിന്നും പിടിച്ചുമാറ്റിയതെന്നും റിപോര്‍ടില്‍ പറയുന്നു. പരാതിക്കാരി എയര്‍ ഇന്‍ഡ്യയ്‌ക്കെഴുതിയ കത്ത് എഫ്‌ഐആറിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഇവരുടെ വസ്ത്രങ്ങളും ബാഗുമെല്ലാം മൂത്രത്തില്‍ നനഞ്ഞു. പരാതി നല്‍കിയെങ്കിലും വിമാനത്തിലെ ജീവനക്കാര്‍ ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ല. പിന്നീട് വേറെ വസ്ത്രം നല്‍കുകയായിരുന്നു. സീറ്റ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വേറെ സീറ്റ് ഒഴിവില്ലെന്നും അറിയിച്ചു. മണിക്കൂറുകള്‍ക്കുശേഷമാണ് ജീവനക്കാരുടെ സീറ്റ് നല്‍കിയത്.

വിമാനം ഇറങ്ങുമ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും കത്തില്‍ പറയുന്നു. അപ്പോള്‍, മിശ്രയെ തന്റെ മുഖാമുഖം കൊണ്ടുവന്നിരുത്തിയ ജീവനക്കാര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അയാള്‍ കരയാന്‍ തുടങ്ങി.

കുടുംബമുണ്ടെന്നും അവരെ ഈ പ്രശ്‌നം ബാധിക്കാന്‍ ഇടവരുത്തരുതെന്നും പറഞ്ഞു. ആ അവസ്ഥയില്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. അയാളുടെ മുഖത്തേക്കു പോലും നോക്കാന്‍ സാധിച്ചില്ല. വിമാനത്തിലെ ജീവനക്കാര്‍ തികച്ചും നിരുത്തരവാദപരമായാണു പെരുമാറിയത്. യാത്രക്കാരന്റെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടു.

പിന്നീട് തന്റെ ഫോണ്‍ നമ്പര്‍ ശര്‍മയ്ക്കു കൈമാറിയശേഷം ഷൂവിനും വസ്ത്രത്തിനുമുള്ള തുക കൈമാറാന്‍ ആവശ്യപ്പെട്ടുവെന്നും യാത്രകാരിയുടെ കത്തില്‍ പറയുന്നു. കത്തിനെക്കുറിച്ച് എയര്‍ ഇന്‍ഡ്യ സിഇഒ ക്യാംപ്‌ബെല്‍ വില്‍സന്‍ റിപോര്‍ട് തേടിയിരുന്നു.

Keywords: ' Begged Me... Said He's A Family Man': Air India Flyer On 'Peeing' Shocker, New Delhi, News, Flight, Air India Express, Complaint, Business Man, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia