നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനം പരിശോധിക്കണമെന്ന് കപില്‍ സിബല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 06.05.2021) നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനം പരിശോധിക്കണമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നല്ല പ്രകടനമല്ല നടത്തിയത്. അസമിലും കേരളത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും പശ്ചിമ ബംഗാളില്‍ ഒരു സീറ്റു പോലും നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 

പാര്‍ടിക്കുള്ളില്‍ ശബ്ദം ഉയരുമ്പോള്‍ അത് കേള്‍ക്കണമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മറ്റൊരു വിഷയമാണ്. കൂടുതല്‍ പിന്നീട് പറയാമെന്നും കോവിഡ് മഹാമാരിയുടെ ഈ സമയം ജീവനും മരണവും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനം പരിശോധിക്കണമെന്ന് കപില്‍ സിബല്‍

Keywords:  New Delhi, News, National, Congress, Politics, Election, Cong's poor performance in recent polls must be looked into, says Kapil Sibal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia